KeralaLatest NewsNews

കാമുകിയുടെ വീട്ടിൽ ക്വാറന്റൈനിലാക്കിയ അഭിഭാഷകന്‍ മുങ്ങി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചെത്തി വനിതാസുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിലായിരുന്ന അഭിഭാഷകൻ മുങ്ങി. ക്വാറന്റൈന്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതിന് ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തിയാണ് ഇയാൾ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായത്.

Read also: കാക്കകള്‍ കാഷ്ഠിച്ചു കൊണ്ടേയിരിക്കും, അത് തലയില്‍ വീഴാതെ അറ്റം പിടിക്കുന്നത് നിങ്ങളുടെ കഴിവാണ്; ഇപ്പോള്‍ നടക്കുന്നത് കോവിഡിന്റെ ട്രെയിലര്‍ മാത്രം യഥാര്‍ത്ഥ ഷോ കാണാനിരിക്കുന്നതേയുള്ളൂ; കുറിപ്പുമായി ഡോക്ടർ

കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാര്‍ പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നു പോകുന്നത് നാട്ടുകാര്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടർന്ന് കളക്ടർ ഇക്കാര്യം ചാത്തന്നൂര്‍ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. തുടർന്ന് അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button