KeralaLatest NewsNews

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഭർത്താവ് ജീവനൊടുക്കി

പാലക്കാട് : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ  ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട്: അട്ടപ്പാടിയിൽ മുക്കാലി കരുവര ഊരിലെ ചാത്തനാണ്  ഭാര്യ ശാന്തയെ പ്ലാസ്റ്റിക്ക് കയർകൊണ്ട് കഴുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

Also read : കേരളത്തിന്‌ ഇന്നും ആശ്വാസം : ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല: ഇന്ന് പുതിയ 4 ഹോട്ട് സ്‌പോട്ടുകള്‍

കൊലപാതക സമയം ഇവരുടെ മൂന്ന് ആൺ മക്കള്‍ വീട്ടിലുണ്ടായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.  ചാത്തന് മാനസിക പ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇൻക്വാസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button