Latest NewsNewsIndia

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നീക്കവുമായി ഇന്ത്യൻ വന്‍കിട കമ്പനികൾ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നീക്കവുമായി ഇന്ത്യൻ വന്‍കിട കമ്പനികൾ. പ്രതിസന്ധി മറികടക്കാൻ വന്‍കിട കമ്പനികൾ ഡെറ്റ് മാര്‍ക്കറ്റുകളില്‍ നിന്ന് വലിയ അളവില്‍ പണം സമാഹരിക്കാന്‍ ശ്രമിക്കുന്നൂവെന്ന് സൂചന.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് ഇളവുകളിലൂടെയും പ്രത്യേക വായ്പയിലൂടെയും മറ്റും ബാങ്കുകള്‍ക്ക് ലഭിക്കുന്ന പണമാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ ശ്രമിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ലിമിറ്റഡ്, മഹീന്ദ്ര, മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍ ലിമിറ്റഡ്, ടിവിഎസ് മോട്ടോഴ്സ് ലിമിറ്റഡ്, എന്‍എച്ച്‌പിസി എന്നിവര്‍ ദീര്‍ഘകാല മാന്ദ്യം ലക്ഷ്യമിട്ട് കുറഞ്ഞത് 37,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ടാര്‍ഗെറ്റഡ് ലോംഗ് ടേം റിപ്പോ ഓപ്പറേഷന്‍ (ടിഎല്‍ടിആര്‍ഒ) പ്രകാരം ഇന്ത്യന്‍ കമ്ബനികള്‍ നല്‍കുന്ന ബോണ്ടുകള്‍ വാങ്ങുന്നതിന് ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിന്ന് 4.4 ശതമാനം നിരക്കില്‍ വായ്പ എടുക്കാം.വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കൊവിഡ് 19 ലോക്ക് ഡൗണ്‍ മൂലമുളള ആഘാതം ലഘൂകരിക്കാനുമായി പണം സ്വരൂപിക്കുന്നതിനുള്ള തിരക്കിലാണ് വലിയ ഇന്ത്യന്‍ കമ്ബനികള്‍.

എല്‍ ആന്‍ഡ് ടി, ടാറ്റാ ഗ്രൂപ്പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്നിവയും ധനസമാഹരണത്തിനായി ബോണ്ട് മാര്‍ക്കറ്റ് ആക്‌സസ് ചെയ്യുന്ന തിരക്കിലാണ്.ഏപ്രില്‍ 13 ന് ടാറ്റാ സ്റ്റീല്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ഒന്നോ അതിലധികമോ തവണ എന്‍സിഡികള്‍ വഴി 7,000 കോടി രൂപ സമാഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ അവസാനം ടാറ്റാ സ്റ്റീലിന്റെ മൊത്ത കടം 1.09 ട്രില്യണ്‍ രൂപയും അറ്റ കടം 1.04 ട്രില്യണ്‍ രൂപയുമാണ്. ടാറ്റ മോട്ടോഴ്സ് എന്‍സിഡികള്‍ വഴി 1000 കോടി രൂപയാണ് സമാഹരിക്കാനൊരുങ്ങുന്നത്. ടാറ്റ ഇതിനായി 2020 മെയ് അഞ്ചിന് ഒരു മീറ്റിംഗ് നിശ്ചയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button