Latest NewsNewsIndia

നൊമ്പരമായി മാറി ധൻവീർ; ഡൽഹിയിൽ നിന്ന് സൈക്കിളിൽ നാട്ടിലേക്ക് മടങ്ങിയ യുവാവിന് ദാരുണാന്ത്യം

കോവിഡ്​ പരിശോധന നടത്തുമെന്ന് അധികൃതർ

ലഖ്നൗ;നൊമ്പരമായി മാറി ധൻവീർ, ഡല്‍ഹിയില്‍ നിന്ന്​ ജന്‍മനാട്ടിലേക്ക്​ സൈക്കിളില്‍ യാത്ര ചെയ്​ത കുടിയേറ്റ തൊഴിലാളി മരിച്ചു, ഉത്തര്‍പ്ര​​ദേശിലെ ഷാജഹാന്‍പുരില്‍ വെച്ചായിരുന്നു ധരംവീറിന്റെ അന്ത്യം സംഭവിയ്ച്ചത്, സൈക്കിളില്‍ 1200 കി.മി താണ്ടിയിരുന്നു ഇതിനോടകം, ഷാജഹാന്‍പുരിലെത്തിയ ഉടന്‍ സൈക്കിളില്‍ നിന്ന്​ കുഴഞ്ഞുവീണ ധരംവീറിനെ രക്ഷിക്കാനായില്ല, കോവിഡ്​ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ധരംവീറിന് ഗുരുതരമായ ശ്വാസകോശ രോഗമാണ്​​ മരണ കാരണമെന്നാണ്​ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്​, നാലു ദിവസം മുമ്പ്ആറംഗ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ധരംവീര്‍ യാത്ര പുറപ്പെട്ടത്​.

മരണപ്പെട്ട ധരംവീറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ്​ ഏര്‍പ്പെടുത്തുമെന്ന്​ അധികൃതര്‍ അറിയിച്ചു, അതോടൊപ്പം കൂടെയുള്ള ആറു പേരെയും നാട്ടിലേത്തിക്കാന്‍ സംവിധാനമൊരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button