Latest NewsKeralaGulf

ജോയി അറയ്ക്കലിന്റെ മരണം, കമ്പനിയിലെ പ്രോജക്‌ട് ഡയറക്ടർക്കെതിരെ മകൻ പരാതി നൽകി

ജോയി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കണമെന്നാണ് ആവശ്യം.

ദുബായ്: വ്യവസായി ജോയി അറയ്ക്കലിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മകന്‍ ബര്‍ ദുബായ് പൊലീസില്‍ പരാതി നല്‍കി.കമ്പനിയിലെ പ്രോജക്‌ട് ഡയറക്ടറായ ലെബനോന്‍ സ്വദേശിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.ജോയി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കണമെന്നാണ് ആവശ്യം. ജോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ ഗ്രൂപ്പ് ഹമ്രിയ ഫ്രീസോണില്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്‌ട് ഡയറക്ടര്‍ ജോയിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ് ജോയി. രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം സംഭവിക്കുന്നത്. ഇത് ജോയിക്ക് മനോവിഷമം ഉണ്ടാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.1966ൽ വയനാട് മാനന്തവാടിയിൽ ഉലഹന്നാൻ-പരേതയായ ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ജോയ് എംകോമും സിഎ ഇന്‍ററും പാസായതിന് ശേഷം 1997 ലാണ് ദുബായില്‍ എത്തി ബിസിനസ് ആരംഭിക്കുന്നത്.

ജോയിയുടെ പിതാവും ബിസിനസുകാരനായിരുന്നു. തേയിലയിലും കുരുമുളകിലുമായിരുന്നു ജോയിയുടെ ആദ്യ ബിസിനസ് പരീക്ഷണങ്ങള്‍.ദുബായില്‍ എത്തിയ ജോയി ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനു പുറമെ യുഎഇയുടെ മൊബൈൽ സേവന ദാതാക്കളായ എത്തിസലാത്തിന്റെ പ്രധാന കരാറുകളും അദ്ദേഹത്തിന്‍റെ കമ്പനി ഏറ്റെടുത്തു ചെയ്തു.ഗള്‍ഫ് മേഖലയിലെ എറ്റവും വലിയ എണ്ണ ടാങ്കര്‍ ശൂദ്ധീകരണ സ്റ്റേഷന്‍ ഉടമയായ ജോയിക്ക് ആഫ്രിക്കയലും ഇന്ത്യയിലും കമ്പനികളുണ്ടായിരുന്നു.

ഏതാനും വർഷം മുൻപ് കപ്പൽ വാങ്ങിയതോടെ ‘കപ്പൽ ജോയി’ എന്ന് അറിയപ്പെട്ടു തുടങ്ങിത്. രണ്ട് വര്‍ഷത്തിന് ശേഷം കപ്പല്‍ കൈമാറിയെങ്കിലും ആ പേര് ജോയിയോടൊപ്പം ചേര്‍ന്നു നിന്നു.ഹംറിയ ഫ്രീസോൺ കമ്പനി തുടങ്ങിയതിന് 2018 ല്‍ മികച്ച സംരംഭകനുള്ള യുഎഇ സർക്കാരിന്റെ അവാർഡ് ജോയിയെ തേടിയെത്തി. ൻകിട നിക്ഷേപകർക്ക് യുഎഇ സർക്കാർ നൽകുന്ന 10 വർഷത്തേയ്ക്കുള്ള ഗോൾഡ് വീസയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച വ്യവസായിക്കുള്ള ലൈഫ് ടൈം അചീവ് മെന്‍റ് അവാര്‍ഡും ജോയി കരസ്ഥമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button