KeralaNattuvarthaLatest NewsNews

ലോക്ക് ഡൗണിൽ ഇളവ് വന്ന അടുത്ത മണിക്കൂറുകൾക്കുള്ളിൽ‌ തന്നെ റോഡ് അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

കൊച്ചി; മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് ഇന്നലെ മൂന്ന് പേർ മരിയ്ച്ചിരുന്നു, നാല് പേര്‍ക്ക് ഗുരുതര പരിക്കുകളും ഏറ്റിരുന്നു. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്, ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍, വാളകം മേക്കടമ്ബ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍.

അപകടത്തിൽ ലിതീഷ് (30), സാഗര്‍ (19) അന്തര്‍ സംസ്ഥാനക്കാരായ റമോണ്‍ ശൈഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവര്‍.

അപകടത്തിൽ മരണപ്പെട്ട ബേസിൽ പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് , വാളകം സ്വദേശി സ്‌നേഹ ഡെക്കറേഷന്‍ ഉടമ ബാബുവിന്റെ കാറാണ് അപകടത്തില്‍പെട്ടത്, നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഈ കെട്ടിടത്തില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്.

അപകടം നടന്നയുടനെ സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്സും, പൊലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button