Latest NewsKeralaNews

കേരളത്തിലെത്തുന്ന പ്രവാസികളേയും ഇതര സംസ്ഥാനക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്ന കാര്യത്തിൽ വിദഗ്ധ സമിതി പറഞ്ഞത്

കൊച്ചി: കോവിഡ് തീവ്ര ബാധിത മേഖലകളിൽ നിന്ന് നാട്ടിലെത്തുന്ന മുഴുവൻ പ്രവാസികളേയും ഇതര സംസ്ഥാനക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് വിദഗ്ധ സമിതി. സമിതി ഇത് സംബന്ധിച്ച് ശുപാർശ അമർപ്പിച്ചു. പതിനാല് ദിവസത്തിനുള്ളിൽ പരിശോധന നടത്തി മാത്രമേ ഇവരെ വീടുകളിലേയ്ക്ക് അയയ്ക്കാവൂ എന്നും നിർദേശം.

ലക്ഷണങ്ങളുള്ളവരെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കും.തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുക. അല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഇതാണ് പ്രവാസികളും ഇതര സംസ്ഥാനക്കാരും എത്തുമ്പോഴുള്ള പദ്ധതി. എന്നാൽ ശരീര താപനില മാത്രം പരിശോധിക്കുന്ന തെർമൽ സ്ക്രീനിങ്ങ് കൊണ്ട് ഗുണമില്ലെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.

‘കേരളത്തിലെ നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞും നിരവധി പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതു മൂലമുണ്ടായ ആശങ്കകൾ ഒഴിവാക്കാൻ കൂടിയാണ് ലോകാരോഗ്യ സംഘന നിർദേശിക്കുന്ന നിരീക്ഷണ കാലാവധിയായ 14 ദിവസത്തിനുള്ളിൽ പരിശോധനയെന്ന നിർദേശം. മുഴുവൻ പേരെയും പരിശോധിക്കാൻ കഴിയില്ലെങ്കിൽ ചെറിയ ലക്ഷണങ്ങളുള്ളവരെക്കൂടി പരിശോധിക്കണം.

ഹൈറിസ്ക് സാഹചര്യത്തിൽ നിന്നു വരുന്ന എല്ലാവരേയും കോവിഡ് പരിശോധന നടത്തണം. നാളുകൾക്ക് ശേഷം നാട്ടിലെത്തുന്നവരെ കോവിഡ് പരിശോധന നടത്താതെ വീട്ടിലേയ്ക്ക് അയച്ചാൽ കർശന ക്വാറന്റീൻ പാലിക്കുമോ എന്ന കാര്യത്തിലും സമിതി ആശങ്ക രേഖപ്പെടുത്തുന്നു.

ALSO READ: റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയ്ക്ക് കൂടുതൽ ഇളവുകൾ

സന്നദ്ധപ്രവർത്തകരെ കൂടി സ്ക്രീനിങ് പരിശോധനയ്ക്ക് നിയോഗിക്കും. സ്ക്രീനിങ്ങിന് ആരോഗ്യ വിഭാഗത്തിന് പുറത്തുള്ളവരെ കൂടുതലയി നിയോഗിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യമുന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button