Latest NewsKeralaNews

റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയ്ക്ക് കൂടുതൽ ഇളവുകൾ

കോട്ടയം: റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കോട്ടയത്ത് കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ചന്ത ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം ഇന്നലെ വന്ന 191 ഫലങ്ങള്‍ നെഗറ്റീവ് ആണ്.

അവശ്യ സാധനങ്ങളുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍, എന്നിവയ്ക്കാണ് നഗരങ്ങളില്‍ അനുമതി നല്‍കിയത്. കൂടാതെ നിര്‍മ്മാണ സ്ഥലത്തു താമസിക്കുന്ന ജോലിക്കാരെ മാത്രം നിയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. മാര്‍ക്കറ്റുകളിലെ അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍,ഒറ്റപ്പെട്ട കടകള്‍ എന്നിവയ്ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്.

സ്വകാര്യ ഓഫീസുകള്‍ക്ക് പരമാവധി 33 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയും. എല്ലാ വ്യവസായ സ്ഥാപനങ്ങളും മാളുകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കാം. കൂടാതെ നിരത്തില്‍ ഇറങ്ങുന്ന നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കു മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ

ജില്ലാ-അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കോട്ടയത്ത് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button