Latest NewsIndiaGulf

ഗൾഫിൽ വെച്ച് മോദിയുടെ വീഡിയോ ഷെയർ ചെയ്ത ഡ്രൈവറെ മർദ്ദിച്ചവരെ നാട് കടത്തണമെന്ന ആവശ്യവുമായി അമിത് ഷായ്ക്ക് കത്ത് നല്‍കി ശോഭാ കരന്തലജെ എംപി

ബെംഗളുരു: പ്രവീണിനെ അക്രമിച്ച മലയാളി ക്രിമിനലുകളെ കുവൈറ്റില്‍ നിന്നും നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ശോഭാ കരന്തലജെ എംപിയുടെ കത്ത്. പ്രവീണിനെതിരെ നടന്നത് അതിരുകടന്നതും അംഗീകരിക്കാനാകാത്തതുമായ പ്രവൃത്തിയാണ്, അതിനാല്‍ മതമൗലികവാദികളായ അക്രമികളുടെ രാജ്യവിരുദ്ധ പ്രവൃത്തിക്ക് ശിക്ഷ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കരന്തലജെ അമിത് ഷായോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നുള്ളതന്നെ മറ്റൊരാളാല്‍ അക്രമിക്കപ്പെടുകയുമുണ്ടായി. പ്രവീണിനെ മര്‍ദിക്കുകമാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്തുണച്ചതിന് നിര്‍ബന്ധിച്ച്‌ മാപ്പുപറയിക്കുകയും ചെയ്തു. മാത്രമല്ല മോദിയെ പ്രശംസിക്കുന്നത് മുഴുവന്‍ മുസ്ലീം സമുദായത്തിനെ അപമാനിക്കുന്നതിന് സമമാണെന്ന് നിര്‍ബന്ധിപ്പിച്ച്‌ പറയിപ്പിച്ച്‌ ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. അതിനാല്‍ അക്രമിച്ചയാളെ ഇന്ത്യയില്‍ എത്തിച്ച്‌ വിചാരണ ചെയ്യാനായി കൈമാറാന്‍ കുവൈത്ത് അധികൃതരോട് ആവശ്യപ്പെടണമെന്നും കരന്തലജെ കത്തില്‍ ആവശ്യപ്പെട്ടു.

“നാട്ടിലെത്തി എല്ലാവരോടും ഇത് പറയണം, നിങ്ങൾക്ക് ഇവിടെ സുഖമായിരുന്നില്ലേ, ട്രെയിൻ വിടുന്നത് പിണറായി വിജയൻ ” സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ബീഹാര്‍ തൊഴിലാളികള്‍ക്ക് പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് ആക്രമിക്കപ്പെട്ടതിന്റെ കാരണം. കരന്തലജെ കത്തില്‍ വ്യക്തമാക്കി.അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ചര്‍ച്ചയാകുകയും ആഭ്യന്തര മന്ത്രാലയത്തില്‍ ഉള്‍പ്പെടെ പരാതി എത്തുകയും ചെയ്തതോടെ ആക്രമികള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button