Latest NewsNewsIndia

യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ആദ്യ രണ്ട് വിമാനം കേരളത്തിലേയ്ക്ക് : യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിടും : വിശദാംശങ്ങള്‍ അറിയിച്ച് ഇന്ത്യന്‍ സ്ഥാനപതി

ദുബായ് : യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ആദ്യ രണ്ട് വിമാനം കേരളത്തിലേയ്ക്ക് . യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിടും .വിശദാംശങ്ങള്‍ അറിയിച്ച് ഇന്ത്യന്‍ സ്ഥാനപതി
വിദേശത്തുനിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ സൗകര്യം ആദ്യം ഏര്‍പ്പെടുത്തിയത് കേരളമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു. ചരിത്രത്തിലെ എറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണ് ഒരുങ്ങുന്നതെന്നും എംബസിയുടെ വെബ് സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ഇന്ത്യയിലേയ്ക്ക് പ്രവാസികളുമായി എത്തുന്ന ആദ്യവിമാനം ഈ ഗള്‍ഫ് രാജ്യത്തു നിന്ന് : ഇന്ത്യയിലേയ്ക്ക് വരുന്നവരുടെ പേര് വിവരങ്ങള്‍ എംബസികള്‍ ഉടന്‍ പുറത്തുവിടും

പോകേണ്ടവരുടെ പട്ടിക തയാറാക്കി എംബസി എയര്‍ ഇന്ത്യക്ക് കൈമാറും. തുടര്‍ന്നായിരിക്കും ടിക്കറ്റ് നല്‍കിത്തുടങ്ങുക. എയര്‍ ഇന്ത്യാ വെബ് സൈറ്റ് മുഖേനയോ ഓഫീസുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ചെയ്യാന്‍ പോകുന്നത്. ആദ്യ ദിവസം രണ്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കരുതുന്നില്ലെന്നും പവന്‍ കപൂര്‍ വ്യക്തമാക്കി. ഗള്‍ഫിലെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. വളരെ പ്രയാസപ്പെടുന്നവരെ ആയിരിക്കും ആദ്യം നാട്ടിലെത്തിക്കുക. എല്ലാവരുടെയും സഹായസഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.

എംബസിയുടെ വെബ് സൈറ്റ് വഴി ഇതുവരെ 197,000 ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങാനായി റജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button