Latest NewsNewsIndia

ഇന്ത്യയിലേയ്ക്ക് പ്രവാസികളുമായി എത്തുന്ന ആദ്യവിമാനം ഈ ഗള്‍ഫ് രാജ്യത്തു നിന്ന് : ഇന്ത്യയിലേയ്ക്ക് വരുന്നവരുടെ പേര് വിവരങ്ങള്‍ എംബസികള്‍ ഉടന്‍ പുറത്തുവിടും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ ഇന്ത്യയിലെത്തിയ്ക്കുന്ന നടപടി മെയ് ഏഴിന് തുടങ്ങും. പ്രവാസികളുമായി ആദ്യവിമാനം യു.എ.ഇയില്‍ നിന്നായിരിക്കുമെന്നാണ് ഉത്തതല വൃത്തങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. അമേരിക്ക.. യൂറോപ്പ് എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. മാലിദ്വീപില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനായി കപ്പല്‍ അയയ്ക്കും.

Read Also : ഭീകരരില്‍ നിന്നും സുരക്ഷ സേന കണ്ടെടുത്തത് ചെനീസ് നിര്‍മ്മിത ആയുധങ്ങള്‍ : ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പാകിസ്താന് ചൈനയുടെ സഹായം : ചൈന പാകിസ്താന് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നുവെന്ന് സൂചന

മേയ് ഏഴ് മുതല്‍ ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കും. തിരികെ വരുന്നതിനുള്ള മാനദണ്ഡങ്ങളും തിരികെ കൊണ്ടു വരേണ്ടവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. കൃത്യമായി സ്‌ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികളെ മടക്കി കൊണ്ടുവരിക. വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് പകരം പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക.

വിമാനത്തില്‍ കയറുന്നതിന് മുമ്പ്് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button