Latest NewsInternational

ചൈനയുടെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തെത്തിയ ലോകാരോഗ്യ സംഘടനാ തലവൻ മാവോയിസ്റ്റ്-ലെനിനിസ്റ്റ്‌ എന്ന് ആരോപണം

മുന്‍ എത്രോപ്യന്‍ ആരോഗ്യമന്ത്രിയായ ടെഡ്രോസ് കറകളഞ്ഞ മാവോയിസ്റ്റ് - ലെനിനിസ്റ്റാണ്. ചൈനയുടെ പിന്തുണയോടെയാണ് ടെഡ്രോസ് ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷനായത്.

വാഷിംഗ്ടണ്‍: കൊറോണ ലോകമാകെ എത്താൻ കാരണക്കാർ ചൈന ആണെന്ന് ലോക രാഷ്ട്രങ്ങൾ കരുതുമ്പോൾ ചൈനയുടെ പക്ഷം പിടിച്ചു സംസാരിക്കുന്ന ലോകാരോഗ്യ സംഘടനയും ആരോപണ മുനയിൽ.സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസിന്റെ രാഷ്ട്രീയമാണ് പ്രശ്‌നം വഷളാക്കിയത്. മുന്‍ എത്രോപ്യന്‍ ആരോഗ്യമന്ത്രിയായ ടെഡ്രോസ് കറകളഞ്ഞ മാവോയിസ്റ്റ് – ലെനിനിസ്റ്റാണ്. ചൈനയുടെ പിന്തുണയോടെയാണ് ടെഡ്രോസ് ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷനായത്.

ഗുരുതരമായ സന്ദര്‍ഭത്തില്‍ ലോക ആരോഗ്യ സംഘടന ചൈനയുടെ താളത്തിനൊത്തു തുള്ളി എന്ന ആരോപണം വെറും രാഷ്ട്രീയ ആരോപണം അല്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂലമായി കൈകൊണ്ട നടപടികളാണ് കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്നത് വേഗത്തിലാക്കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി ഇക്കാര്യം പറഞ്ഞു. ലോക ആരോഗ്യ സംഘടനയക്കുള്ള സാമ്പത്തിക പിന്തുണ അമേരിക്ക പിന്‍വലിച്ചു.

ടെഡ്രോസിനെ പേരെടുത്ത് പറഞ്ഞ് ട്രംപ് വിമര്‍ശിക്കുകയും ചെയ്തു.ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വലിയ വിപത്താകുമെന്ന് പ്രഖ്യാപിക്കാന്‍ ഒരു മാസം വൈകിയതിന് വിശദീകരണം ഇല്ല. അപ്പോഴും വൈറസിനെ നേരിടാന്‍ ചൈന എടുത്ത നടപടികളെ പുകഴ്ത്തുകയും ആഗോള വ്യാപനം തടയാന്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു ടെഡ്രോസ്.

പ്രവാസികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്തി തുടങ്ങും : തയ്യാറെടുപ്പ് നടത്തി രാജ്യവും സംസ്ഥാനങ്ങളും : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

നീതി പൂര്‍വകമായ ലോക ക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട ലോക ആരോഗ്യ സംഘടന പോലുള്ള സ്ഥാപനം എന്തിന് ചൈനയ്ക്കനൂകൂലമായി നിന്നു എന്നു ചിന്തിക്കുമ്പോളാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസ് ആരെന്ന ചര്‍ച്ച വരുന്നത്.ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ ആഫ്രിക്കക്കാരനാണ് ഈ മുന്‍ എത്യാപ്യന്‍ മന്ത്രി.

ഡോക്ടര്‍ ബിരുദമില്ലാത്ത ആദ്യത്തെ അധ്യക്ഷന്‍. ലെനിനിസ്റ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയായ ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിന്റെ നേതാവ്. ചൈനയുടെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തെത്താന്‍ ടെഡ്രോസിന് സാധിച്ചതും കമ്മ്യൂണിസത്തിന്റെ അന്തര്‍ധാര ആണെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button