KeralaNattuvarthaLatest NewsNews

സർക്കാർ ഇളവ് നൽകിയ കടകൾ തുറക്കാൻ തദ്ദേശസ്ഥാപനത്തി‍ന്‍റെ അനുമതി വേണ്ട; മുഖ്യമന്ത്രി

റ​മ​ദാ​ന്‍ മാ​സ​മാ​യ​തി​നാ​ല്‍ ഭ​ക്ഷ​ണം പാ​ര്‍​​സ​ല്‍ ന​ല്‍​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ഉ​ച്ച​ക്കു​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കാം

തിരുവനന്തപുരം; ഇന്ന് മുതൽ സ​ര്‍​ക്കാ​ര്‍ ഇ​ള​വ്​ ന​ല്‍​കി​യ ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി‍​ന്റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി, ഞാ​യ​റാ​ഴ്​​ച പൊ​തു അ​വ​ധി​യാ​ണെ​ങ്കി​ലും റ​മ​ദാ​ന്‍ മാ​സ​മാ​യ​തി​നാ​ല്‍ ഭ​ക്ഷ​ണം പാ​ര്‍​​സ​ല്‍ ന​ല്‍​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ഉ​ച്ച​ക്കു​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കാം, ഭ​ക്ഷ​ണം പാ​ര്‍സ​ല്‍ അ​യ​ക്കു​ന്ന മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ക്കും പ്ര​വ​ര്‍ത്തി​ക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലുള്ള മ​റ്റ്​ ഇ​ള​വു​ക​ള്‍, പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

വാ​ഹ​ന ഷോ​റൂ​മു​ക​ള്‍ക്കും ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍ക്ക്ഷോ​പ്പു​ക​ള്‍ക്കും ക​ണ്ടെ​യി​ന്‍​മെന്റ്സോ​ണി​ല്‍ ഒ​ഴി​കെ പ്ര​വ​ര്‍​ത്തി​ക്കാം.

ക​ണ്ടെ​യി​ന്‍​മെന്റ് സോ​ണി​ല്‍ ഒ​ഴി​കെ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടി​ല്ല. റെ​ഡ്​​സോ​ണി​ലും ഇ​ത്​ ബാ​ധ​കം.

നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ വി​ധേ​യ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. പൊ​തു​ഗ​താ​ഗ​ത​മി​ല്ല.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ ലോ​ക്​​ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ​വ​ര്‍​ക്ക്​ സ്വ​ന്തം ജി​ല്ല​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്ക്​ തൊ​ട്ട​ടു​ത്ത ജി​ല്ല​ക​ളി​ലേ​ക്ക്​ പോ​കേ​ണ്ട​വ​ര്‍​ക്കും ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ (നി​ല​വി​ല്‍ അ​വ​ര്‍ സ്​​ഥി​തി​ചെ​യ്യു​ന്ന) പാ​സ്​ വാ​ങ്ങാം. ല​ക്ഷ​ദ്വീ​പി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്കും എന്നിവയാണവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button