Latest NewsInternational

അഭിമാനകരമായ നേട്ടവുമായി ഇസ്രയേല്‍ : കൊറോണ വാക്സിന്‍ കണ്ടെത്തി

രുന്ന് കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയതോതില്‍ ഉത്പാദനം നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ജെറുസലേം : കൊറോണ വൈറസിനെ പ്രതിരോധിച്ച്‌ നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രയേല്‍ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസേര്‍ച്ച്‌ ആണ്‌ മരുന്ന് കണ്ടെത്തിയത്.നെസ്സ് സിയോണയിലുള്ള രഹസ്യ റിസേര്‍ച്ച്‌ സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നത്. മരുന്ന് കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയതോതില്‍ ഉത്പാദനം നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഇതിനായി ലോകത്തെ പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനികളെ സമീപിക്കുമെന്നും ഇന്‍സിറ്റ്യൂട്ട് അറിയിച്ചു. ലാബ് സന്ദര്‍ശിച്ചതിനു ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന. കൊറോണ രോഗിയുടെ ശരീരത്തിലുള്ള വൈറസിനെ ആക്രമിച്ച്‌ നശിപ്പിക്കാന്‍ വാക്സിനില്‍ ഉള്ള ആന്റിബോഡിക്ക് കഴിയുമെന്ന് ബെന്നറ്റ് വ്യക്തമാക്കി. അതേസമയം ലോകമെങ്ങുമുള്ള മരുന്നു പരീക്ഷണ ശാലകളില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്.

ബംഗാളിൽ സ്ഥിതി അതീവ ഗുരുതരം: മമത സര്‍ക്കാര്‍ രോഗവ്യാപനം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു

നേരത്തെ കൊറോണക്കെതിരെയുള്ള വാക്സിന്‍ കണ്ടെത്തിയതായി പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ന്യൂമോണിയയ്ക്കും ഡെങ്കിക്കുമെതിരെ ഫലപ്രദവും എന്നാല്‍ ചെലവ് കുറഞ്ഞതുമായ വാക്സിന്‍ കണ്ടെത്തിയ മരുന്നു നിര്‍മ്മാണ കമ്പനിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിന്‍ പ്രോഗ്രാമിലെ പ്രമുഖ പങ്കാളിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളുമാണ് കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button