Latest NewsNewsIndia

ബലാൽസം​ഗത്തെ പ്രോൽസാഹിപ്പിച്ചു, പെൺകുട്ടികളുടെ ന​ഗ്നത പ്രചരിപ്പിച്ചു; വൈകൃതങ്ങളുടെ ​ ‘ബോയിസ്​ലോക്കര്‍ റൂമിന് പൂട്ട് വീഴുന്നു; കർശന നടപടിയെടുത്ത് ഡൽഹി പോലീസ്

ഗ്രൂപ്പിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ വ്യത്യസ്​ത സ്​കൂളുകളില്‍ നിന്നുള്ളവരാണ്

ന്യൂഡൽഹി; രാജ്യത്തെ ഞെട്ടിച്ച ​ ‘ബോയിസ്​ലോക്കര്‍ റൂമിന് പൂട്ട് വീഴുന്നു, അശ്ലീല ഉള്ളടക്കമുള്ള ഇന്‍സ്​റ്റഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളായ 26 സ്​കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി തുടങ്ങി ഡല്‍ഹി പൊലീസ്​, പതിനഞ്ച്​ വയസുകാരനെ ചൊവ്വാഴ്​ച കസ്​റ്റഡിയിലെടുത്തു, ദക്ഷിണ ഡല്‍ഹിയിലെ പ്രമുഖ സ്​കൂളുകളില്‍ 10ലും 12 ലും പഠിക്കുന്ന 50 ഓളം വിദ്യാര്‍ഥികളാണ്​ ‘ബോയിസ്​ലോക്കര്‍ റൂം’ എന്ന അശ്ലീല ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു, ഇതില്‍ 26 കുട്ടികളെയാണ്​ പൊലീസ്​ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വളരെ അവിചാരിതമായി ഈ ഗ്രൂപ്പില്‍ അംഗമായ ഒരു പെണ്‍കുട്ടി പുറത്ത്​വിട്ട സ്​ക്രീന്‍ ഷോട്ടുകളിലൂടെയാണ്​ അപകടകരമായ ഉള്ളടക്കം സംബന്ധിച്ച്‌​ വിവരം മറ്റുള്ളവരറിയുന്നത്​, ബലാത്സംഘത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഘം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ്​ ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടക്കുന്നത്​, സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പില്‍ ഇവർ സ്ഥിരമായി പങ്കുവച്ചിരുന്നു.

തികച്ചും അസാധാരണമായ ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സൈബര്‍ പൊലീസ്​ ഒരു പതിനഞ്ച് വയസുകാരനെ ചോദ്യം ചെയ്​തതില്‍ നിന്നാണ്​ 26 പേരെ തിരിച്ചറിഞ്ഞത്​, അതില്‍ മൂന്നാളുകളോട്​ ചോദ്യചെയ്യലിന്​ ഹാജരാകാന്‍ പൊലീസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​, ആദ്യം കസ്​റ്റഡിയിലെടുത്ത 15 വയസുകാരനെ ദുര്‍ഗുണ പരിഹാര കേന്ദ്രത്തിലാക്കി, ​ഐ.പി അഡ്രസ്​ മനസിലാക്കിയാണ്​ പൊലീസ്​ ഈ വിദ്യാര്‍ഥിയെ കസ്റ്റഡി​യിലെടുത്തത്​,, കുട്ടിയുടെ രക്ഷിതാക്കള്‍ക്ക്​ ​ഗ്രൂപ്പ്​ സംബന്ധിച്ച്‌​ അറിയുമായിരുന്നില്ല, പൊലീസ്​ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോഴാണ്​ അവര്‍ കാര്യങ്ങളറിയുന്നത്​ എന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയത്.

ഈ ഗ്രൂപ്പിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ വ്യത്യസ്​ത സ്​കൂളുകളില്‍ നിന്നുള്ളവരാണ്​, ട്യൂഷന്‍ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങള്‍, സ്​പോര്‍ട്​സ്​ മത്സരങ്ങള്‍ തുടങ്ങിയവയിലൂടെ പരസ്​പരം ബന്ധമുള്ളവരാണ്​ ഗ്രൂപ്പ്​ അംഗങ്ങൾ, എന്നാൽ അഡ്​മിന്‍ ആരാണെന്ന്​ തിരിച്ചറിഞ്ഞിട്ടില്ല, ഗ്രൂപ്പംഗങ്ങള്‍ ഉപയോഗിച്ച ഐപിഅഡ്രസുകള്‍ അറിയാന്‍ ഇന്‍സ്​റ്റഗ്രാമുമായി പൊലീസ്​ ബന്ധപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇതേ ഉള്ളടക്കമുള്ള വേറെയും ഇന്‍സ്​റ്റ ഗ്രൂപ്പുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന്​ പൊലീസ്​ പറയുന്നു, ഇപ്പോള്‍ തിരിച്ചറിഞ്ഞ കുട്ടികള്‍ക്ക്​ മറ്റു ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്​ ,പൊലീസ്​ കേസെടുത്തതിന്​ ശേഷം ഒരു സ്വകാര്യ സ്​കൂള്‍ മാനേജ്മെന്റും ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്​, പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചു എന്നാണ്​ പരാതി പോലീസിന് ലഭിച്ചിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button