Latest NewsNewsIndiaTechnology

വാട്സ്ആപ്പ്: ഗ്രൂപ്പുകളിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ

ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ ഈ സേവനം ലഭ്യമാകും

ലോകത്തിലെ ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്സ്ആപ്പ്. ഇത്തവണ അപ്ഡേറ്റുകളിൽ പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരമാവധി 512 പേരെ ചേർക്കാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി നൽകിത്തുടങ്ങിയത്.

ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ ഈ സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ ബീറ്റ ടെസ്റ്റർമാർക്കാണ് ഈ സേവനം ലഭിച്ചിരുന്നത്. എന്നാൽ, വാട്സ്ആപ്പിന്റെ പുതിയ വേർഷൻ ഡൗൺലോഡ് ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും ഈ സേവനം ലഭിക്കും.

Also Read: കോയമ്പത്തൂർ- ഷിർഡി: ആദ്യ സ്വകാര്യ സർവീസ് 14 ന് ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button