Latest NewsIndiaNews

മഹാരാഷ്ട്രയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന : തുറന്ന ദിവസം തന്നെ സര്‍ക്കാറിന്റെ ഖജനാവിലെത്തിയത് കോടികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ റെക്കോഡ് മദ്യവില്‍പ്പന. ലോക്ക്ഡൗണിനു ശേഷം ആദ്യമായി മദ്യശാലകള്‍ തുറന്ന ദിവസം 11 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. സംസ്ഥാനത്തെ വിവിധ മദ്യശാലകളില്‍നിന്നായി നാല് ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത മദ്യം വിറ്റുപോയി.

മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം വന്നതിനു ശേഷം തിങ്കളാഴ്ച സംസ്ഥാനത്തെ പല മദ്യാശാലകളുടെ മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ മദ്യശാലകള്‍ക്ക് പൂട്ടുവീണതാണ്. വിവിധതരം മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വില്‍പ്പന, എക്‌സൈസ് തീരുവ എന്നിവയില്‍ നിന്ന് പ്രതിവര്‍ഷം 25,500 കോടി രൂപയാണ് വരുമാനം. പ്രതിദിന ശരാശരി വരുമാനം 78 കോടി രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button