Latest NewsIndia

തീവ്രവാദി അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ ദൃക്‌സാക്ഷിയായ ഹരിശ്ചന്ദ്രയ്ക്ക് ഇത് രണ്ടാം ജന്മം

ഏറെ നേരത്തെ ശ്രമത്തെ തുടര്‍ന്ന് ഡിസൂസയുടെയും ഗെയ്ക്ക്വാദിന്റെയും സഹായത്തോടെ രണ്ടു മാസത്തെ തെരുവുവാസത്തിന് ശേഷം ഹരിശ്ചന്ദ്ര കുടുംബത്തിലെത്തി.

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ ഹരിശ്ചന്ദ്ര ശ്രീവര്‍ധാന്‍കറിന് തെരുവില്‍ അലയുകയായിരുന്നു .ഡീന്‍ ഡിസൂസ എന്നയാളാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ആഹാരം പോലുമില്ലാതെയാണ് ഇദ്ദേഹം തെരുവില്‍ കഴിയുന്നതെന്ന് മനസിലാക്കിയ ഡിസൂസ ഭക്ഷണവുമായി ചെന്നെങ്കിലും ഹരിശ്ചന്ദ്ര അത് കഴിക്കാന്‍ കൂട്ടാക്കിയില്ല. ഏറെ നേരത്തെ ശ്രമത്തെ തുടര്‍ന്ന് ഡിസൂസയുടെയും ഗെയ്ക്ക്വാദിന്റെയും സഹായത്തോടെ രണ്ടു മാസത്തെ തെരുവുവാസത്തിന് ശേഷം ഹരിശ്ചന്ദ്ര കുടുംബത്തിലെത്തി.

വീട്ടുകാര്‍ ഇദ്ദേഹത്തെ ഉപേക്ഷിച്ചതാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥനായ മഹേഷ് സിന്‍ഡെ പറഞ്ഞു.തീവ്രവാദി അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ ദൃക്‌സാക്ഷിയായ ഹരിശ്ചന്ദ്രയ്ക്ക് മുംബൈ ഭീകരാക്രമണത്തില്‍ വെടിയേറ്റിരുന്നു. പ്രധാന ദൃക്‌സാക്ഷി കൂടിയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞ ഡിസൂസ സുഹൃത്ത് ഗെയ്ക്ക്വാദിന്റെ സഹായത്തോടെ ഇദ്ദേഹത്തെ കുളിപ്പിക്കുകയും മുടി വെട്ടി വൃത്തിയാക്കുകയും ചെയ്തു.

ബിഎംസി കോളനിയില്‍ ഹരിശ്ചന്ദ്രയുടെ സഹോദരനുണ്ടെന്ന് ഡിസൂസ മനസിലാക്കി. സഹോദരനില്‍ നിന്ന് ഹരിശ്ചന്ദ്രയുടെ കുടുംബം കല്യാണില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ഹരിശ്ചന്ദ്രയുടെ മകനെ കല്ല്യാണില്‍ നിന്ന് വിളിച്ചുവരുത്തി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ യാത്ര ചെയ്യാന്‍ പൊലീസ് പ്രത്യേക പാസ് അനുവദിക്കുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button