Latest NewsIndia

രാജ്യത്തെ ഞെട്ടിച്ച 26/11 ; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒരു വ്യാഴവട്ടം.. കറുത്ത ദിനത്തിന്റെ ഓർമ്മയിൽ ഇന്ത്യ

കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തി നടത്തിയ ആക്രമണത്ത തുടർന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനവും വിമർശിക്കപ്പെട്ടു.

മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പന്ത്രണ്ടാമത് വർഷം. 2008 നവംബര്‍ 26നാണ് 10 ഭീകരർ മുംബൈയെ കുരുതിക്കളമാക്കിയത്. മൂന്ന് ദിവസത്തോളമാണ് രാജ്യം വിറങ്ങലിച്ചു പോയത്. ലഷ്‌കര്‍-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിൽ. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തി നടത്തിയ ആക്രമണത്ത തുടർന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനവും വിമർശിക്കപ്പെട്ടു.

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചു വിട്ടു. നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെ വധിച്ചു.

തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെയും , വിജയ് സലസ്‌കറും മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കം 22 സൈനികരും ഏറ്റുമുട്ടലിൽ മരിച്ചു.വിദേശി സഞ്ചാരികളും കൂട്ടക്കൊലയിൽ ഇരകളാക്കപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നവംബർ 26-ന്‌ തുടങ്ങിയ ഭീകരാക്രമണം 60 മണിക്കൂറുകൾ പിന്നിട്ട് 2008 നവംബർ 29-ന്‌ അക്രമിക്കപ്പെട്ട സ്ഥലങ്ങൾ സൈന്യം തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു.ഭീകരരിൽ അജ്മല്‍ കസബ് ഒഴികെ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു.

മൂന്നു ദിവസം നീണ്ടുനിന്ന അരുംകൊലയില്‍ വിദേശികളടക്കം 166 ആളുകളായിരുന്നു കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലാണ് ഏറ്റവും അധികം ആക്രമണത്തിനിരയായത്. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആദിതേയരും ഇതില്‍ ഉള്‍പ്പെടുന്നു. സംഭവം കഴിഞ്ഞ് പതിനൊന്ന് വർഷം ആയെങ്കിലും 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.

ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി.പരിശീലനം നല്‍കിയ 26 പേരില്‍ പത്തു പേരെ തെരഞ്ഞെടുത്ത് യന്ത്രതോക്കുകളും ബോബുകളും മറ്റും നല്‍കി ഭീകരരെ അറബിക്കടല്‍ കടത്തി മുംബൈയില്‍ എത്തിക്കുകയായിരുന്നു. കറാച്ചി കേന്ദ്രമാക്കി ഭീകരർ നടത്തിയ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമായിരുന്നു മുംബൈ ആക്രമണം. ഈ ഒരു ആക്രമണത്തില്‍ സ്വന്തം സേനയെ മുന്നില്‍ നിന്ന് നയിച്ച ആളായിരുന്നു മേജര്‍ സന്ദീപ് ഉ്ണ്ണികൃഷ്ണന്‍.

എന്നാല്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച സന്ദീപ് രക്ഷാപ്രവര്‍തത്തനത്തില്‍ വേടിയേറ്റു മരിക്കുകയായിരുന്നു. സന്ദീപിന്റെ വിയോഗത്തിന് കൃത്യം രണ്ട് മാസം പ്രായമായപ്പോള്‍ രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി അശോകചക്രം നല്‍കി ആദരിച്ചു. രാഷ്ട്രപതി പ്രതിഭ പാട്ടില്‍ നിന്ന് അമ്മ ധനലക്ഷ്മി അത് ഏറ്റു വാങ്ങുകയും ചെയ്തു.താജ് ഇപ്പോൾ ഒരു ഹോട്ടലല്ല, മരിച്ച് മുംബൈയുടെ സ്മാരകമാണ്. ആക്രമണത്തിന് ഇരയായവരുടെ സ്മാരകമാണ് താജിലെ അതിഥികളെ വരവേൽക്കുന്നത്.

ഭീകരാക്രമണത്തില്‍ പാകിസ്താന്‍ തീവ്രവാദ സംഘടനായ ലഷ്‌കര്‍ ഇ തൊയിബയുടെ പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും ഇസ്ലാമാബാദ് ഇത് നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്.രാജ്യം നയതന്ത്രവുമായി മുന്നേറിയപ്പോള്‍ താജ് ഹോട്ടല്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം ന‌ൽകി, ഹോട്ടലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപിടിച്ചു. 2 വര്‍ഷം കൊണ്ട് താജ് പഴയപടിയായി എന്നതും പ്രത്യേകതകളാണ്.

ആക്രമണത്തിന്റെ പ്രത്യാഘതങ്ങള്‍ വളരെ വലുതായിരുന്നു എന്നതു കൊണ്ട് തന്നെ മുംബൈ ഭീകരാക്രമണം നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി എന്ന് തന്നെ പറയാം.അറുപതു മണിക്കൂറോളം മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ആ ആക്രമണം നവംബർ 29-ന് രാവിലെ എട്ടുമണിയോടെ, താജ് പാലസ് ഹോട്ടലിലെ അവസാന തീവ്രവാദിയെയും എൻഎസ്ജി വധിച്ചതോടെ അവസാനിക്കുകയായിരുന്നു.

read also: അഴിമതിക്കേസിൽ അറസ്റ്റിലായ പോലീസ് ഇന്‍സ്‌പെക്ടറുടെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും

ആക്രമണത്തിനെത്തിയ പത്തു തീവ്രവാദികളിൽ ഒമ്പതുപേരും ആക്രമണത്തിനിടെ വധിക്കപ്പെട്ടു. ജീവനോടെ പിടിക്കപ്പെട്ട അജ്മൽ അമീർ കസബ് എന്ന പത്താമനെതിരെ എൺപതോളം കുറ്റങ്ങൾ ചുമത്തി വിചാരണ നടത്തപ്പെട്ടു. 2012ല്‍ അവശേഷിച്ച ഒരേയൊരു ഭീകരനെ ഇന്ത്യ വധിച്ചു. എല്ലാം മറന്നു… എന്നാല്‍ ഇന്നും മുറിവുണങ്ങാത്ത ഓര്‍മയില്‍ നഗരം അതിന്റെ തിരക്കുകളിലേക്ക് നീങ്ങുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button