KeralaLatest NewsIndia

കോണ്‍ഗ്രസ് 10 ലക്ഷത്തിന്റെ ചെക്ക് നൽകിയപ്പോൾഅക്കൗണ്ടില്‍ ഉള്ളത് മൂന്നേ മുക്കാല്‍ ലക്ഷമെന്ന് പ്രചാരണം, നിയമ നടപടിയുമായി എം ലിജു

ആലപ്പുഴ: ഇതരതൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള യാത്രാക്കൂലി ഏറ്റെടുക്കാമെന്ന ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാഗ്ദാനം ജില്ലാ കളക്ടര്‍ എം.അഞജന നിരസിച്ച സംഭവം വിവാദമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഇതിനെതിരെ കടുത്തത പോര്‍ വിളിയാണ്. ആലപ്പുഴയില്‍ നിന്നുമുള്ള തൊഴിലാളികളെ മടക്കി അയക്കുന്നതിനായി 10 ലക്ഷം രൂപയാണ് ഡി.സി.സി വാഗ്ദാനം ചെയ്തത്.

എന്നാല്‍, ചെക്ക് ഡേറ്റായ 05-05-2020ന് കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കല്‍ ശാഖയിലെ അക്കൗണ്ട് ഹോള്‍ഡര്‍ 000104047396195001 എന്ന അക്കൗണ്ടില്‍ ലഭ്യമായ ലഡ്ജര്‍ ബാലന്‍സ് മൂന്നു ലക്ഷത്തി എണ്‍പത്തിയാറായിരം രൂപയാണ്. ചെക്ക് എഴുതിയിരിക്കുന്നത് പത്തു ലക്ഷത്തി അറുപതിനായിരത്തി ഇരുന്നൂറ് രൂപയ്ക്കുമെന്നുമാണ് ബീന സണ്ണി എന്ന എഫ്ബി പ്രൊഫൈലിൽ നിന്നും വെളിപ്പെടുത്തിയിരിക്കുന്നത് . ഇതോടെ ഈ പോസ്റ്റ് നിരവധി പേര് ഷെയർ ചെയ്യുകയും ചെയ്തു.

എന്നാൽ ഇതിനു വിശദീകരണവുമായി ഇപ്പോൾ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ പ്രചാരണം നടത്തിയ ആൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് ലിജു ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. പോസ്റ്റ് ഇങ്ങനെ,

ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്രാചിലവായ 1060200 (പത്തു ലക്ഷത്തി അറുപത്തിനായിരത്തി ഇരുനൂറു രൂപയുടെ ചെക്ക് ഇന്നലെ ആലപ്പുഴ ജില്ല കളക്ടർ ക്ക് കൈമാറാനായി കൊണ്ടുപോയിരുന്നു ആലപ്പുഴ കാത്തലിക് സിറിയൻ ബാങ്കിലെ ടി ചെക്കിലെ തുകക്ക് പര്യാപ്തമായ തുക അക്കൗണ്ടിൽ ഇല്ല എന്ന തരത്തിൽ beena sunny എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് വ്യാജ പ്രചരണം നടക്കുന്നതായും നിരവധി ആളുകൾ അത് ഷെയർ ചെയ്യുന്നതായും ശ്രദ്ധയിൽ പെട്ടു.

ഈ ആരോപണം വ്യാജവും അടിസ്ഥാന രഹിതവുമാണ്, ആലപ്പുഴ ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ മേല്പറഞ്ഞ അക്കൗണ്ടിൽ ചെക്ക് തുകക്ക് മുകളിലുള്ള തുക ചെക് ഡേറ്റ് ആയ മെയ്‌ 5 നു മുൻപും ശേഷവും ഇപ്പോഴും ഉള്ളതാണ്. അത് കൊണ്ട് രാഷ്ട്രീയം പ്രേരിതമായി ആലപ്പുഴ ഡിസിസി യെ അപകീർത്തി പെടുത്താനുള്ള ഉദ്ദേശത്തോടെ വ്യാജ വാർത്ത പ്രചരിപ്പിച്ച ടി യാളക്കെതിരെ ഉടൻ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്
എം ലിജു

shortlink

Related Articles

Post Your Comments

Related Articles


Back to top button