KeralaLatest NewsEducationNews

കോവിഡ് 19 : നിർത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുന്ന തീയതി തീരുമാനിച്ചു

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുന്ന തീയതി തീരുമാനിച്ചു. മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ കാരണം നിന്നുപോയ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21-നും 29-നും ഇടയിൽ ക്രമീകരിക്കാനാണ് ശ്രമിക്കുന്നത്. പൂർത്തിയായവയുടെ മൂല്യനിർണയം മെയ് 13-ന് തുടങ്ങും. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകർക്ക് പരിശീലനം ഓൺലൈനായി നടക്കുകയാണ്. ഇത് പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Also read : കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​നാ​യി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണൻ നിയമിതനായി

പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് കൈറ്റ് നടത്തും. സമഗ്ര പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാകും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം ആരംഭിക്കും. സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യമുണ്ടായാൽ കുട്ടികൾക്കായി ജൂൺ 1 മുതൽ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിൽ തുടങ്ങും. ഈ ചാനൽ എല്ലാവർക്കും കിട്ടുന്നുണ്ടെന്ന് കേബിൾ ഓപ്പറേറ്റർമാരും ഡിടിഎച്ചുകാരും ഉറപ്പാക്കണം. വെബിലും മൊബൈലിലും ക്ലാസ്സുകൾ കിട്ടുമെന്നും . ഈ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനവും ഉറപ്പാക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button