Latest NewsIndia

പൊതു ഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കും, സൂചന നൽകി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ചില നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനഃരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി: രാജ്യത്ത്​ പൊതുഗതാഗതം വൈകാതെ പുനഃരാരംഭിക്കുമെന്ന സൂചനകള്‍ നല്‍കി ഗതാഗത മന്ത്രി നിതിന്‍ ഗഡ്​കരി. ബസ്​ ആന്‍ഡ്​ കാര്‍ ഓപ്പറേറ്റ്​ കോണ്‍ഫഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്​ ഗഡ്​കരി ഇക്കാര്യം അറിയിച്ചത്​. എന്നാല്‍, ചില നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനഃരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്‌ 25 നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് പൊതുഗതാഗതം ഉള്‍പ്പെടെ സ്തംഭനാവസ്ഥയിലായത്. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് 17 മുതല്‍ ഗ്രീന്‍ ഓറഞ്ച് സോണുകളില്‍ ചില നിബന്ധനകളോടെ പൊതുഗതാഗതം പുനസ്ഥാപിച്ചേക്കും. ബസ് -കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഉറപ്പു നലകിയിരിക്കുന്നത്.

മദ്യഷോപ്പുകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അധ്യാപകരെ നിയോഗിച്ച്‌ ആന്ധ്ര സർക്കാർ , പ്രതിഷേധം

ബസുകളും വാഹനങ്ങളും ഉള്‍പ്പെടെ നിരത്തിലിറക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു, ഹാന്‍ഡ് വാഷ്, സാനിറ്റൈസറുകള്‍, ഫെയ്‌സ് മാസ്‌ക് ഉള്‍പ്പെടെ ഉള്ളവ ഉറപ്പു വരുത്തിയിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button