Latest NewsNewsInternational

വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയില്‍ ട്വീറ്റ് : ഇന്ത്യക്കാരന്റെ ജോലി പോയി

കാനഡ : സമൂഹ മാധ്യമത്തിൽ വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട ഇന്ത്യക്കാരന്റെ ജോലി പോയി. രവി ഹൂഡ എന്നയാളുടെ ജോലിയാണ് നഷ്ടമായത്. കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ സ്‌കൂള്‍ കൗണ്‍സില്‍ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രവി ഹൂഡയെ നീക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.ഇയാളുടെ ട്വീറ്റിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് അധികൃതരുടെ നടപടി. രവി ഹൂഡയുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിമാക്‌സ് വ്യക്തമാക്കി.

Also read : പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെടും: ആദ്യഘട്ടത്തില്‍ എത്തുന്നത് ആയിരത്തോളം പ്രവാസികള്‍

കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗൺ, റമദാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് ബാങ്കുവിളിക്കാനുള്ള അനുമതി നല്‍കുന്നതായി അറിയിച്ച് ഇട്ട ട്വീറ്റിനായിരുന്നു വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയിൽ രവി ഹുഡ മറുപടി നൽകിയത്. 1984ലെ നിയമ പ്രകാരം പള്ളിമണികള്‍ മുഴക്കുന്നതില്‍ ഇളവുണ്ട്. ഇതേ രീതിയില്‍ മറ്റു വിശ്വാസങ്ങളെക്കൂടി പരിഗണിക്കുക എന്നതിനാലാണ് ബാങ്കുവിളിക്ക് അനുമതി നല്‍കിയതെന്നായിരുന്നു മേയറിന്റെ ട്വീറ്റ്.

Related Articles

Post Your Comments


Back to top button