Latest NewsNewsBusiness

ഓഹരി വിപണി : ആരംഭത്തിലെ നഷ്ടത്തിൽ നിന്നും കരകയറി, അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നഷ്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 232.14 പോയിന്റ് ഉയർന്നു 31,685.75ലും നിഫ്റ്റി 65.30 പോയിന്റ് ഉയർന്നു 9270.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1074 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 141 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read : ബിഎസ്എന്‍എല്‍ നിർത്തിയ ആ സേവനം, വരിക്കാർക്ക് സൗജന്യമാക്കി എയര്‍ടെല്‍

ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിനുതാഴെ നേട്ടത്തിലായപ്പോൾ ധനകാര്യ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എഫ്എംസിജി, ഐടി ഒഴികെ ഗെയില്‍,എംആന്‍ഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍,ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും കോള്‍ ഇന്ത്യ, ഐടിസി, ഐഒസി, യുപിഎല്‍,ഭാരതി ഇന്‍ഫ്രടെല്‍, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്.

Related Articles

Post Your Comments


Back to top button