KeralaLatest NewsNews

ദേശീയ പാതയിൽ സ്കൂട്ടറിനു പിന്നിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ : സ്കൂട്ടറിനു പിന്നിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ കോമന കിഴക്കേ തുണ്ടിൽ മധുസൂദനന്റെ ഭാര്യ വസന്തകുമാരി (57) യാണ് മരിച്ചത്. അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു വശം പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു. ദേശീയ പാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പെട്രോളടിക്കാനായി പോകുന്നതിനിടെ ജംഗ്ഷനിൽ സിഗ്നൽ കണ്ടു നിർത്തിയിട്ടപ്പോൾ പിന്നാലെയെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button