Latest NewsNewsTechnology

2.2 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാര്‍ക്‌വെബില്‍ വില്‍പ്പനയ്ക്ക്; ഉടൻ തന്നെ പാസ്‌വേഡ് മാറ്റാൻ നിർദേശം

ഏറ്റവും വിപുലമായ പഠന പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയുടെ ഡേറ്റാബെയ്‌സ് ചോർന്നതായി റിപ്പോർട്ട്. അമേരിക്കന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ സബ്ള്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 2.2 കോടി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാര്‍ക്‌വെബില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്നാണ് ഇവർ വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ യൂസര്‍നെയിം, ഇമെയില്‍ അഡ്രസ്, പാസ്‌വേഡ്, ചേര്‍ന്ന ദിവസം, അവസാനം ലോഗിന്‍ ചെയ്തത് എന്ന്, അക്കൗണ്ട് പ്രൊഫൈല്‍, അക്കൗണ്ട് സ്റ്റാറ്റസ് തുടങ്ങിയവ അടക്കമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

Read also: സൗദിയില്‍ തൃശൂർ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

അണ്‍അക്കാഡമിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും എത്രയും വേഗം സൈറ്റില്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് മാറ്റണമെന്നാണ് സൈബ്ള്‍ പറയുന്നത്. അതേസമയം ഈ സാഹചര്യം തങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒരാളുടെയും സ്വകാര്യ വിവരങ്ങള്‍ പുറത്തായിട്ടില്ലെന്നും അൺ അക്കാഡമിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഉദ്യോഗസ്ഥനുമായ ഹെമേഷ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button