Latest NewsNewsSaudi ArabiaGulf

സൗദിയില്‍ തൃശൂർ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ദമ്മാമിലെ അമികോ ട്രാവല്‍സില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം 25 വര്‍ഷമായി സൗദി അറേബ്യയില്‍ താമസിക്കുകയാണ്

റിയാദ് : സൗദി അറേബ്യയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുട, വെങ്ങാനെല്ലൂര്‍ സ്വദേശി രാജു ഐസക് (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്മാമിലെ അമികോ ട്രാവല്‍സില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം 25 വര്‍ഷമായി സൗദി അറേബ്യയില്‍ താമസിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തൃശൂര്‍ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button