KeralaNattuvarthaLatest NewsNews

കൂട്ടായി അഗ്​നിരക്ഷാസേന; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞു നിവേദ്യ പിതാവിനരികിലേക്ക്

ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മാ​ത്ര​മ​ല്ല പ്രി​യ​പ്പെ​ട്ട​വ​രെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നും അ​ഗ്നിരക്ഷാ സേന നിമിത്തമായി

കണ്ണൂർ; കൂട്ടായി അഗ്​നിരക്ഷാസേന, ഒ​ന്ന​ര​വ​ര്‍ഷ​ത്തി​നു​ശേ​ഷം വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യി​ട്ടും നി​വേ​ദ്യ എന്ന എട്ടുവയസ്സുകാരി പി​താ​വി​നെ കാ​ണാ​ന്‍ കാ​ത്തി​രു​ന്ന​ത് ര​ണ്ടു മാ​സ​ത്തോ​ളം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​താ​വി​നെ സ്വീ​ക​രി​ക്കാ​ന്‍ പോ​യ മാ​താ​വും ലോ​ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി, കോ​വി​ഡ്​ ഭീ​തി​യി​ല്‍ ജീ​വി​ത​ത്തിന്റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ പി​ഴ​ച്ചു​പോ​യ അ​നേ​കം പേ​രി​ല്‍ കാ​സ​ര്‍കോ​ട് കമ്പ​ല്ലൂ​രി​ലെ പ്ര​വീ​ഷും കു​ടും​ബ​വും ഉ​ള്‍പ്പെ​ടും.

കോവിഡ് കാരണം ഏർപ്പെടുത്തിയ ലോ​ക്​​ഡൗണിൽ വ്യ​ത്യ​സ്ത ജി​ല്ല​ക​ളി​ലാ​യ ഇ​വ​രു​ടെ കൂ​ടി​ച്ചേ​ര​ലി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​താ​ക​ട്ടെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും. ക​ണ്ണൂ​ര്‍-​കാ​സ​ര്‍കോ​ട് അ​തി​ര്‍ത്തി പ്ര​ദേ​ശ​മാ​യ കമ്പല്ലൂ​രി​ലാ​ണ് നി​വേ​ദ്യ​യു​ടെ മാ​താ​വ്​ സൗ​മ്യ​യു​ടെ വീ​ട്. നി​വേ​ദ്യ​യും സൗ​മ്യ​യും അ​വി​ടെ​യാ​ണ് താ​മ​സം. കോ​ഴി​ക്കോ​ട് പേ​രാ​മ്ബ്ര സ്വ​ദേ​ശി​യാ​ണ് പ്ര​വീ​ഷ്. ബ​ഹ്​റൈനി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വീ​ഷ് മാ​ര്‍ച്ച്‌ 17ന് ​കോ​ഴി​ക്കോ​ട് വി​മാ​ന​മി​റ​ങ്ങിയിരുന്നു.

എയർപോർട്ടിൽ ഭ​ര്‍ത്താ​വി​നെ സ്വീ​ക​രി​ക്കാ​ന്‍ സൗ​മ്യ കോ​ഴി​ക്കോ​ട് പോ​യി, വി​ദേ​ശ​ത്തു​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യാ​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍​ദേ​ശം ആ​രോ​ഗ്യ​വ​കു​പ്പി​ല്‍നി​ന്നു നേ​രത്തേ സൗ​മ്യ​ക്ക്​ ല​ഭി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ സൗ​മ്യ മ​ക​ളെ മാ​താ​പി​താ​ക്ക​ളെ ഏ​ല്‍​പി​ച്ചു. വീ​ട്ടി​ല്‍ സൗ​മ്യ​യും പ്ര​വീ​ഷും ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞു, അ​തി​നി​ടെ സ​മ്പൂ​ര്‍​ണ ലോ​ക്​​ഡൗ​ണും പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യം 14 ദി​വ​സം ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന​താ​യി​രു​ന്നു നി​ര്‍​ദേ​ശം. പി​ന്നീ​ട് 28 ദി​വ​സ​വ​മാ​യി. ക്വാ​റ​ന്‍​റീ​ന്‍ ക​ഴി​ഞ്ഞി​ട്ടും പു​തു​ക്കി​യ ലോ​ക്​​ഡൗ​ണ്‍ കാ​ര​ണം മ​ക​ളെവീട്ടിലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​നോ കമ്പ​ല്ലൂ​രി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​നോ സാ​ധി​ച്ചി​ല്ല. കോ​ഴി​ക്കോ​ട് ക​ല​ക്ട​റെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ യാ​ത്ര സാ​ധ്യ​മ​ല്ലെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ല്‍, കു​ട്ടി​യെ കൊ​ണ്ടു​വ​രാ​ന്‍ അ​നു​മ​തി ന​ല്‍കി. അ​ങ്ങ​നെ​യാ​ണ് മ​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ പ്ര​വീ​ഷ് ഫ​യ​ര്‍ ആ​ന്‍​ഡ്​ റെ​സ്‌​ക്യൂ സേ​ന​യു​ടെ സ​ഹാ​യംഅഭ്യർഥിച്ചത്.

പ്രവീഷ് പെ​രി​ങ്ങോം അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​യാ​ണ് ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​ത്, പെ​രി​ങ്ങോം സ്​​റ്റേ​ഷ​നി​ലെ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ കെ. ​എം. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല​ര്‍​ച്ച 2.15ന് ​കു​ട്ടി​യെ കമ്പല്ലൂ​രി​ലെ വീ​ട്ടി​ല്‍നി​ന്ന്​ പ​യ്യ​ന്നൂ​രി​ല്‍ എ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കാ​സ​ര്‍കോ​ട്ടേ​ക്ക് റീ​ജ​ന​ല്‍ കാ​ന്‍സ​ര്‍ സെന്ററി​ലെ രോ​ഗി​ക്ക് മ​രു​ന്നു​മാ​യി എ​ത്തി​യ ചെ​ങ്ക​ല്‍ച്ചൂ​ള അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​നം തി​രി​ച്ച്‌ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ന്നു​ണ്ടാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ല്‍നി​ന്ന്​ കു​ട്ടി​യെ ആ ​വാ​ഹ​ന​ത്തി​ല്‍ കൊ​യി​ലാ​ണ്ടി​യി​ല്‍ എ​ത്തി​ച്ചു. അ​വ​ര്‍ എ​ത്തു​ന്ന സ​മ​യ​ത്ത് കൊ​യി​ലാ​ണ്ടി അ​ഗ്‌​നി​ര​ക്ഷാ​സേ​ന സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ആ​ന​ന്ദ​ന്‍ വാ​ഹ​ന​വു​മാ​യി ത​യാ​റാ​യി​രു​ന്നു. അ​വി​ടെ​നി​ന്നു പേ​രാ​മ്ബ്ര​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക്. ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മാ​ത്ര​മ​ല്ല പ്രി​യ​പ്പെ​ട്ട​വ​രെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നും അ​ഗ്നിരക്ഷാ സേന നിമിത്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button