KeralaLatest NewsNews

വേനല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മേയ് 7നും വയനാട് ജില്ലയില്‍ മേയ് 11നും ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ അറബിക്കടലില്‍ കന്യാകുമാരി മേഖലയിലും, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കന്യാകുമാരി, മാലദ്വീപ് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button