Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു

ദോഹ : ഖത്തറിൽ ആശങ്ക തുടരുന്നു, കോവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,532 പേരിൽ നടത്തിയ പരിശോധനയിൽ 918 പേരില്‍ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,592ലെത്തി. 216 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ മുക്തി നേടിയവരുടെ എണ്ണം 2,286 ആയി ഉയർന്നു. 16,592 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 12പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,16,495 എത്തി.

അതേസമയം  കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ ഖത്തർ തീരുമാനിച്ചു . പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.. രാജ്യത്തെ കോവിഡ്-19 സംബന്ധിച്ച വിവരങ്ങള്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി വിശദീകരിച്ചു.

Also read : തലവേദനയുമായി എത്തിയ യുവതിയുടെ തലയില്‍ നിന്നും നീക്കം ചെയ്‌ത വസ്തു കണ്ട് ഞെട്ടി മെഡിക്കൽ രംഗം

അതേസമയം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും ഉല്‍പന്നങ്ങള്‍ക്കുമുള്ള റജിസ്‌ട്രേഷന്‍ സംബന്ധിച്ച 1986 ലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് നിയമത്തിനും, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ സംഘാടനം സംബന്ധിച്ച 1998 ലെ 12-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് നിയമത്തിനും, സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വിദേശ മൂലധനം സംബന്ധിച്ച 2019 ലെ ഒന്നാം നമ്പര്‍ നിയമത്തിലെ നടപ്പാക്കല്‍ ചട്ടങ്ങള്‍ സംബന്ധിച്ച വാണിജ്യ വ്യവസായ മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രി സഭ അംഗീകാരം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button