KeralaLatest NewsNews

പ്രവാസികള്‍ക്കായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു, വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണം

എറണാകുളം: കേരളം ആകാംക്ഷയിലാണ്. പ്രവാസികളെ സ്വീകരിയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയായി കഴിഞ്ഞു. അതേസമയം, പ്രവാസികളെ കൊണ്ടുവരാനായി ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അബുദാബിയിലേക്ക് പോയത്. പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണമാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് വിമാനത്താവളത്തിലേക്കോ നിരീക്ഷണ കേന്ദ്രത്തിലേക്കോ പ്രവേശനമില്ല.

read also : പ്രവാസികള്‍ക്ക് പതിനാല് ദിവസം പ്രത്യേക നിരീക്ഷണം വേണം; കേരളം കേന്ദ്ര തീരുമാനം പാലിച്ചില്ലെങ്കിൽ? ആരോഗ്യവിദഗ്ധര്‍ പറയുന്നത്

12 അംഗ ക്യാബിന്‍ ക്രൂവാണ് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ടത്. വിമാനത്തില്‍ നിന്ന് 30 പേര്‍ വീതമുള്ള സംഘങ്ങള്‍ ആയിട്ടാവും യാത്രക്കാരെ ഇറക്കുക. ഇവരുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാവും അടുത്ത ബാച്ച് യാത്രക്കാരെ ഇറക്കുക. രോഗ ലക്ഷണം ഉള്ളവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റാനാണ് തീരുമാനം. മറ്റുള്ളവരെ ടാക്‌സി, കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button