Latest NewsNewsIndia

65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാനാകില്ല: മദ്യശാലകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി ശിവസേന

മുംബൈ: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നതിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. മദ്യം കോവിഡിനുള്ള ഔഷധമല്ലെന്നും മദ്യ വില്‍പ്പനയിലൂടെ 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാന്‍ നമുക്ക് കഴിയില്ലെന്നും ശിവസേന മുഖപത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു. മദ്യശാലകള്‍ തുറന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ സന്തോഷത്തിന് അല്‍പ്പായുസാണ്. വൈന്‍ ഷോപ്പുകള്‍ ഭരണകൂടം അടയ്ക്കണം. മുംബൈയില്‍ മാത്രം മദ്യശാലകള്‍ തുറന്നതിന് ശേഷം രണ്ട് ദിവസത്തെ കച്ചവടത്തിലൂടെ നേടിയത് 65 കോടി രൂപയാണ്. പക്ഷെ ചൊവ്വാഴ്ച, നഗരത്തില്‍ ഒറ്റ ദിവസം മാത്രം സംഭവിച്ചത് പുതിയ 635 കേസുകളാണെന്നും എഡിറ്റോറിയലിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button