Latest NewsNewsGulf

അർബുദ ബാധിതനായി റിയാദിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഒരു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ യുവാവ് റിയാദിൽ നിന്നും 300 കിലോമീറ്ററകലെ ശഖ്റയിലാണ് ജോലി ചെയ്തിരുന്നത്

റിയാദ് : മലയാളി യുവാവ് റിയാദിൽ മരിച്ചു. അർബുദ ബാധിതനായി റിയാദ് ബദീഅയിലെ കിങ്ങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോതമംഗലം ചെറുവട്ടൂർ സ്വദേശി കണിച്ചാട്ട് അന്തുവിന്‍റെ മകൻ ബിലാൽ (24) ആണ് മരിച്ചത്. ബിലാലിനെ ചൊവ്വാഴ്ചയാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഒരു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ യുവാവ് റിയാദിൽ നിന്നും 300 കിലോമീറ്ററകലെ ശഖ്റയിലാണ് ജോലി ചെയ്തിരുന്നത്.

രണ്ടാഴ്ച മുമ്പ് അസുഖം മൂർഛിച്ചതിനെ തുടർന്ന് ശഖ്​റയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായപ്പോൾ അവിടെ നിന്നും വിദഗ്​ധ ചികിത്സക്കായി ബദീഅയിലെ കിങ്​ സൽമാൻ ആശുപത്രിയിലേക്ക്​ കൊണ്ടുവരികയായിരുന്നു. എന്നാൽ തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close