KeralaLatest NewsNews

വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ത്ഥന : 13 പേര്‍ അറസ്റ്റില്‍

തൃശൂര്‍ • കുന്നംകുളത്ത് ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥിച്ചതിന് പതിമൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ആയമുക്ക് ജുമാമസ്ജിദിലാണ് സംഭവം. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു ജുമാമസ്ജിദ്ദില്‍ പ്രാര്‍ഥന നടന്നത്.

പിന്‍വാതില്‍ വഴിയായിരുന്നു ആളുകള്‍ ആളുകള്‍ പള്ളിയില്‍ പ്രവേശിച്ചത്. കുട്ടികള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ ഉടനെ കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി. രക്ഷപ്പെട്ട നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ആരാധാനാലയങ്ങളില്‍ കൂട്ടമായി പ്രാര്‍ത്ഥിക്കരുതെന്ന് നിര്‍ദ്ദേശം നിലവിരിക്കെയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button