Latest NewsIndia

മരങ്ങൾ കരിഞ്ഞു വീണു, കർഷകരുടെ ജീവനോപാധിയായ മൃഗങ്ങൾ ചത്തൊടുങ്ങി, മണിക്കൂറുകൾ കൊണ്ട് ശവപ്പറമ്പായി വിശാഖപട്ടണത്തെ ഗോപാലപട്ടണം ഗ്രാമം

വിശാഖപട്ടണം: വിശാഖപട്ടണത്തെ വിഷവാതക ദുരന്തം ബാധിച്ചിരിക്കുന്നത് പ്രകൃതിയെ കൂടിയാണ്. മൃഗങ്ങളും മനുഷ്യരും തെരുവുകളിൽ ജീവനറ്റും ബോധമറ്റും കിടക്കുകയാണ്. . 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്​ വിവരം. 5000 ത്തോളം ആളുകൾ തളർന്നു വീണു. നിരവധി മരങ്ങൾ വിഷവാതക ശക്തിയിൽ കരിഞ്ഞു പോയിരിക്കുകയാണ്. അഞ്ച്​ കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്​. വിഷവാതകം ശ്വസിച്ച്‌​ ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു​.

ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് പോലീസ് തുടര്‍ച്ചയായി അറിയിപ്പ് നടത്തുന്നുണ്ട്.പല വീടുകളിൽ നിന്നും പ്രതികരണമില്ല. ആളുകളോട്​ പുറത്തിറങ്ങരുതെന്ന് അധികൃതര്‍​ അറിയിച്ചിട്ടുണ്ട്​. പ്ലാസ്​റ്റികും അനുബന്ധ വസ്​തുക്കളും നിര്‍മിക്കുന്ന ഫാക്​ടറിയില്‍നിന്നാണ്​ വാതകം ചോര്‍ന്നത്​​. ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്.

200 വീടുകളിൽ നിന്നു പ്രതികരണമില്ല, ദുരന്തം നടന്നത് വെളുപ്പിന് മൂന്നു മണിക്ക് ഗാഢനിദ്രയിൽ , ആയിരത്തോളം ആളുകൾ അബോധാവസ്ഥയിൽ

പ്രദേശത്ത്​ കൂടുതല്‍ അഗ്നിശമന യൂനിറ്റും പൊലീസും എത്തിയിട്ടുണ്ട്​. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾ തെരുവില്‍ വീണ് കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്ലാന്റിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒട്ടനവധി വളർത്തുമൃഗങ്ങൾക്കും ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഇപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button