UAELatest NewsNewsGulf

നാട്ടിലേക്കുള്ള വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി: വിമാനം ദുബായില്‍ തിരിച്ചിറക്കി

ദുബായ് • യു.എ.ഇയില്‍ കുടുങ്ങിയ നൈജീരിയക്കാരെ തിരികെ നാട്ടിലെത്തിക്കാനായി പുറപ്പെട്ട ലാഗോസിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി.

ബുധനാഴ്ച വിമാനം പുറപ്പെട്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സംഭവം. തുടര്‍ന്ന് ഇകെ 783 വിമാനം ദുബായ് ഇന്റർനാഷണലില്‍ തന്നെ തിരിച്ചിറക്കി. പിന്നീട് വിമാനം മാറ്റിയ ശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് വീണ്ടും പുറപ്പെട്ടത്.

2020 മെയ് 6 ന് എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരി ദുബായിൽ നിന്ന് ലാഗോസിലേക്കുള്ള യാത്രയിൽ ഒരു കുഞ്ഞിന് ജന്മം നല്‍കിയതായി എമിറേറ്റ്സ് സ്ഥിരീകരിച്ചു തുടര്‍ന്ന് വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങി. ബുധനാഴ്ച രാവിലെ 10.55 ഓടെ വിമാനം പുറപ്പെട്ട് 33 മിനിറ്റിനുശേഷമാണ് ദുബായ് ഇന്റർനാഷണലിലേക്ക് മടങ്ങിയത്. വിമാനം മാറ്റിയ ശേഷം ലാഗോസിലേക്ക് വീണ്ടും പുറപ്പെട്ടു. ഏകദേശം നാല് മണിക്കൂർ കാലതാമസം നേരിട്ടതായും എമിറേറ്റ്സ് എയർലൈൻ വക്താവ് പറഞ്ഞു.

യു.എ.ഇയിൽ കുടുങ്ങിയ 256 നൈജീരിയക്കാരെ ദുബായിൽ നിന്ന് ബുധനാഴ്ച ലാഗോസിലെ മുർതാല മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി നൈജീരിയ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 4,000 ത്തോളം നൈജീരിയക്കാർ ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ദുബായ് ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനി നൈജീരിയയിലെ ലാഗോസിലേക്ക് ദിവസേന വിമാന സർവീസുകൾ നടത്തിയിരുന്നു. 2020 ജൂൺ 30 വരെ യു.എ.ഇയിൽ നിന്ന് ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് എമിറേറ്റ്സ് ഇപ്പോൾ പരിമിതമായ യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button