Latest NewsUAENewsGulf

യുഎഇയിൽ വീണ്ടും തീപിടുത്തം : അഞ്ചു പേർക്ക് പരിക്കേറ്റു

ഷാർജ : യുഎഇയിൽ വീണ്ടും തീപിടുത്തം. ഷാർജയിൽ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ ലൂത്താ ബിൽഡിങിന്റെ രണ്ടാം നിലയിൽ (ഫസ്റ്റ് ഫ്ലോർ) ഫ്ലാറ്റ് നമ്പർ 101ൽ കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണ് തീപിടുത്തമുണ്ടായത്. അഞ്ചു പേർക്കോളം പരിക്കേറ്റു. തീ കണ്ട് ഭയന്നു താഴേക്ക് ഓടിയിറങ്ങാൻ ശ്രമിച്ചവർക്കും എടുത്തു ചാടിയവർക്കുമാണ് പരുക്കേറ്റത്.

Also read : താങ്കൾ വിജയിച്ചു; ഷി ജിൻപിങ്ങിന് അഭിനന്ദന സന്ദേശമയച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ

എക്സ്റ്റൻഷൻ കേബിളിന് തീപിടിച്ച് വീട്ടുപകരണങ്ങളിലേക്കും ഫ്ലാറ്റിലേക്കും പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒന്നാം നില മുഴുവൻ തീയും പുകയും നിറഞ്ഞിരുന്നതോടെ പലരും മുകളിലേക്ക് തിരികെ ഓടി ഏറ്റവും മുകളിലുള്ള 14-ാം നിലയിലെ ടെറസിൽ എത്തി. രാത്രി തന്നെ ഫയർ ഡിഫൻസ് എത്തി തീ അണച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ൽഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button