Latest NewsNewsInternational

താങ്കൾ വിജയിച്ചു; ഷി ജിൻപിങ്ങിന് അഭിനന്ദന സന്ദേശമയച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ

ബെയ്ജിം​ഗ്: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ചൈന നടത്തിയ പ്രവർത്തനങ്ങൾക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അഭിനന്ദനമറിയിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ പ്രതിസന്ധി സൃഷ്ടിച്ച ഒരു മഹാമാരിയുമായുള്ള യുദ്ധത്തിൽ‌ വിജയിക്കാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി എന്നായിരുന്നു കിമ്മിന്റെ വാക്കുകൾ.

Read also: അവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന് അവസരങ്ങൾ നഷ്ടപ്പെട്ടു; തുറന്നുപറച്ചിലുമായി പ്രമുഖ നടി

ഉത്തരകൊറിയയിൽ കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും ഊർജ്ജിതമായി രീതിയിൽ തന്നെ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതേസമയം ഉത്തരകൊറിയയ്ക്ക് മേൽ ദക്ഷിണ കൊറിയ നടത്തുന്ന സൈനിക നീക്കങ്ങൾ പ്രകോപനപരമാണെന്ന് ഉത്തര കൊറിയൻ സൈനിക പ്രതിനിധി വ്യക്തമാക്കിയതായും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button