KeralaLatest NewsNews

ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഞ്ച് കോടി സംഭാവന : വര്‍ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നു ഇതൊരിക്കലും അംഗീകരിയ്ക്കാനാകില്ല : മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം അഞ്ച് കോടി സംഭാവന നല്‍കിയത് വര്‍ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നു ഇതൊരിക്കലും അംഗീകരിയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിഘട്ടത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ആരായാലും നല്ലതല്ല. ഗുരുവായൂര്‍ ദേവസ്വം സംഭാവന നല്‍കിയതിനെതിരെ ആര്‍എസ്എസും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

read also : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കിയ സംഭവം : ഹൈക്കോടതി ഇടപെടുന്നു : ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേയുമാണെന്ന് ദേവസ്വം അധികൃതര്‍

ഒരു പൊതുകാര്യത്തിന് സംഭാവന നല്‍കുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നത്. അതേസമയം ഗുരുവായൂര്‍ ദേവസ്വം സംഭാവന നല്‍കിയത് വര്‍ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. അത് നമ്മുടെ നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍ വര്‍ഗീയമായി മുതലെടുക്കാന്‍ നോക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. നമ്മുടെ പൊതുസമൂഹം അത്തരം ആളുകളെ കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button