Latest NewsNewsIndia

ഇന്ത്യയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അറസ്റ്റിൽ

ന്യൂ ഡൽഹി : ഇന്ത്യയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അറസ്റ്റിൽ. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രഞ്ജീത് സിംഗ് റാണയെ ആണ് പഞ്ചാബ് പോലീസ് പിടികൂടിയത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഹരിയാനയിലെ സിര്‍സയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പ​ഞ്ചാ​ബ് ഡി​ജി​പി ദി​ന്‍​ക​ര്‍ ഗു​പ്ത അ​റി​യി​ച്ചു.

Also read : കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ച് സംസാരിച്ചു; അയാൾ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ്

ക​ഴി​ഞ്ഞ വ​ര്‍​ഷം, അമൃത്സറിലെ അട്ടാരി ചെക്ക്‌പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച 2,700 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 532 കി​ലോ ഹെ​റോ​യി​ന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ര​ന്‍​ജീ​ത് സിം​ഗ് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍റെ ഭീ​ക​ര​വാ​ദി​ക​ളെ അ​മൃ​ത്സ​റി​ലും ജ​മ്മു​കാ​ഷ്മീ​രി​ലും പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ന്‍​ജീ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാളുടെ സ​ഹോ​ദ​ര​ന്‍ ഗം​ഗ​ദീ​പും പിടിയിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button