CinemaMollywoodLatest NewsNewsEntertainment

‘എന്‍റെ അച്ഛന്റെ ആഗ്രഹം ഞാൻ ഒരു ഡോക്ടർ ആകണമെന്നായിരുന്നു’ ; വീഡിയോയുമായി റിമി ടോമി

ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വെറൈറ്റി ഐറ്റം ഇസ്റ്റാഗ്രാമിലൂടെ റിമി പ്രേക്ഷകർക്കായി അവതരിപ്പിക്കും

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ അവതാരകയായും നടിയായും താരം പ്രേക്ഷകര്‍ക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലമായതോടെ  സോഷ്യൽമീഡിയിൽ സജീവമാണ് താരം. പാചകവും പാട്ടും എക്സർസൈസും ടിക്ടോക്കും ഒക്കെയായി  ഇൻസ്റ്റഗ്രാമിൽ തകർക്കുകയാണ് റിമി.

ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വെറൈറ്റി ഐറ്റം ഇസ്റ്റാഗ്രാമിലൂടെ റിമി പ്രേക്ഷകർക്കായി അവതരിപ്പിക്കും . ഇപ്പോഴിതാ സത്യൻ അന്തിക്കാട് ചിത്രം തലയണമന്ത്രത്തിലെ ഉർവശിയുടെ കഥാപാത്രമായ കാഞ്ചന സുകുമാരനായിട്ടാണ് റിമി എത്തുന്നത്.

 

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

ഇതിൽ പാർവതിയുടെ കഥാപാത്രമായ ശൈലജയും കാഞ്ചനയും തമ്മിലെ സംഭാഷണമാണ് റിമി തിരഞ്ഞെടുത്തിരിക്കുന്നത്. അച്ഛനെന്നെ ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം… എന്ന് പറയുന്ന ഡയലോഗാണ് റിമി ഈ വിഡിയോയിൽ അഭിനയിക്കുന്നത്. എന്നാൽ റിമിയുടെ വീഡിയോയ്ക്ക്
താഴെ താരം ട്ടും പ്രതീക്ഷിക്കാത്ത ഒരു കമന്റ് ആണ് എത്തിയത്.

‘477 മാർക്കല്ലേ എസ്.എസ്.എൽ.സി.ക്ക്’ ലഭിച്ചത് എന്നായിരുന്നു റോണി മിലാൻ എന്ന ഇൻസ്റ്റാഗ്രാം യൂസറുടെ കമന്റ്. ‘ഓർത്ത് വച്ചേക്കാണോ’ എന്ന് പറഞ്ഞു റിമി തംപ്സ് അപ്പ് ഇമോജിയോടുകൂടി മറുപടിയും നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button