Latest NewsNewsGulfQatar

ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചരുടെ എണ്ണവും ഉയരുന്നു

ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന. 54കാരനാണ് മരിച്ചത്. 24 മണിക്കൂറിനിടെ 3,215 പേരിൽ നടത്തിയ പരിശോധനയിൽ . 1,189പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14ഉം,രോഗബാധിതരുടെ എണ്ണം 22,520ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ എണ്ണം 2,753ആയി ഉയർന്നു. നിലവിൽ 9,753 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,27,769പേർ കോവിഡ് പരിശോധനയ്ക്ക് വിധേയമായി.

Also read : കോവിഡ്: ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

യു.എ.ഇയില്‍ ശനിയാഴ്ച 624 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 11പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തു കോവിഡ് ബാധിച്ചു മറിച്ചവരുടെ എണ്ണം 185ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,417ഉം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 458 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം  4,295ആയി ഉയർന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close