KeralaLatest NewsNews

വന്ദേ ഭാരത് പദ്ധതി വിജയകരമായി മുന്നോട്ട്… ദോഹയില്‍ നിന്നുള്ള വിമാനം ഇന്ന് തലസ്ഥാനത്ത്

 

തിരുവനന്തപുരം: വന്ദേ ഭാരത് പദ്ധതി വിജയകരമായി മുന്നോട്ട്. ദോഹയില്‍ നിന്നുള്ള വിമാനം ഇന്ന് തലസ്ഥാനത്ത് . ദോഹയില്‍ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെയാണ് തിരുവനന്തപുരത്തെത്തുക. അഞ്ച് ജില്ലകളില്‍ നിന്നുളളവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കന്യാകുമാരി എന്നിവിടങ്ങളിലുളളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Read Also : യുഎഇ സര്‍ക്കാരിന്റെ ആരോഗ്യ പരിചരണ സേനയില്‍ അണിചേര്‍ന്ന് ഇനി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കോവിഡിനെതിരെ പോരാടും : യുഎഇയ്ക്ക് എല്ലാവിധ പിന്തുണ നല്‍കി ഇന്ത്യ

കരിപ്പൂരില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാനം ദോഹയിലെത്തി അവിടെ നിന്നുമാണ് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കുന്നത്. ആധുനിക തെര്‍മല്‍ കാമറ അടക്കമുളള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ ഒരുക്കിയിരിക്കുന്നത്. ഏഴ് ഹെല്‍പ് ഡെസ്‌കുകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കും.
പനിയോ അസുഖലക്ഷണങ്ങളോ ഉളളവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ഇമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നീരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോകും

shortlink

Related Articles

Post Your Comments

Related Articles


Back to top button