Latest NewsNewsIndia

രാജ്യത്ത് മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ന്യൂ ഡൽഹി : രാജ്യത്ത് ആശ്വാസം, മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. വ്യാഴാഴ്ച 3355 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 3340 ഉം ശനിയാഴ്ച 3083 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ദിവസങ്ങൾക്കൊക്കെ മുൻപ് 3530 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയില്‍. മാര്‍ച്ച് ആദ്യവാരത്തില്‍ കോവിഡ് വ്യാപിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് തുടര്‍ച്ചയായി മൂന്ന് ദിവസം രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നത്. ഗ്രാഫിലെ ചെറിയ താഴ്ച ഒഴിച്ചുനിര്‍ത്തിയാല്‍ ഇതില്‍ കാര്യമായ ഒന്നുമില്ലെങ്കിലും നേരിയ പ്രതീക്ഷകള്‍ക്ക് ഇടം നല്‍കുന്നുണ്ട്.

Also read : മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യദിയൂരപ്പ ; കെ.സുരേന്ദ്രൻ കർണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പയെ വിളിച്ചു

അതിനിടെ ഡാറ്റയിലെ പൊരുത്തകേടുകളെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനായി അര്‍ദ്ധരാത്രി മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള 24 മണിക്കൂര്‍ സൈക്കിള്‍ പിന്തുടരാനും,വൈകുന്നേരം നാല് മണിവരെ ശേഖരിച്ച വിവരം പുറത്തുവിടുന്ന രീതി നിർത്താനും തീരുമാനിച്ചു. രാജ്യത്ത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62939 ആയി. 19358 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2109പേർ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button