Latest NewsNewsAutomobile

നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് റോയല്‍ എൻഫീല്‍ഡ്.

നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ റോയല്‍ എൻഫീല്‍ഡ്. ചെന്നൈയ്ക്കടുത്തുള്ള ഒറഗഡാം യൂണിറ്റിൽ ഒറ്റ ഷിഫ്റ്റില്‍ കുറഞ്ഞ ജീവനക്കാരുമായിട്ടാണ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ആദ്യം ആരംഭിച്ചതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. പ്ലാന്റ് ലൊക്കേഷനുകളിലും പരിസരങ്ങളിലും താമസിക്കുന്ന ജീവനക്കാരെയും ഷോപ്പ് ഫ്‌ലോര്‍ സ്റ്റാഫുകളെയും ഈ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നതിന് വിന്യസിക്കും. ഇതിലൂടെ ദീര്‍ഘദൂര യാത്ര ഒഴിവാക്കാനും യാത്ര സമയത്ത് സമ്പര്‍ക്കം കുറയ്ക്കാനും കഴിയുമെന്നും സാമൂഹിക അകലം, ജോലിസ്ഥലത്തെ ശുചിത്വം എന്നി മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Also read : ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങൾ

തിരുവോട്ടിയൂര്‍, വല്ലം വഡഗല്‍ എന്നീ നിർമാണം കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആരംഭിക്കും. ചെന്നൈ, ഗുഡ്ഗാവ്, യുകെ ടെക്‌നിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ഉള്‍പ്പെടെ മറ്റെല്ലാ ഓഫീസുകളും അടച്ചിടുന്നത് തുടരും, ജീവനക്കാര്‍ വീട്ടില്‍ നിന്ന് തന്നെ ജോലിചെയ്യും. റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ ശൃംഖലയുടെ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നെങ്കിലും 120 ഓളം ഡീലര്‍ഷിപ്പുകള്‍ ഭാഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ‘കര്‍ശനമായ സുരക്ഷാ നടപടികളോടെ 300 ഓളം ഡീലര്‍ഷിപ്പുകള്‍ മെയ് പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും . ഡീലര്‍ഷിപ്പുകളില്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button