Latest NewsNewsIndia

പീഡന ശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി

കോര്‍ബ: പീഡന ശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി. ചത്തീസ്ഗഢിലെ കോര്‍‌ബ ജില്ലയില്‍ ആണ് സംഭവം. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബിലാസ്‌പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: അങ്ങേയറ്റം മനുഷ്യത്വ രഹിതം; അന്യ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി യുവമോര്‍ച്ച

സരോജ്‌ഗോഡ്, ശരദ് മാസിഹ്, പ്രീതം പൈക്ര, എന്നിവരാണ് പിടിയിലായത്. വീട്ടില്‍ തനിച്ചായിരുന്ന 27കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ചെറുത്തതോടെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി. ശേഷം മൂവരും ഓടി രക്ഷപ്പെട്ടു. യുവതിയുടെ നിലവിളി കേട്ട് മുത്തച്ഛന്റെ വീട്ടിലായിരുന്ന ഭര്‍ത്താവ് എത്തി തീ അണയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button