Latest NewsNewsIndia

ബോയ്​സ്​ ലോക്കര്‍ റൂം ഗ്രൂപ്പ് വിവാദം; സ്​കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്‌​ ചര്‍ച്ച ചെയ്‌ത സംഭവത്തിൽ ട്വിസ്​റ്റ്

'സിദ്ധാര്‍ഥ്​' എന്ന വ്യാജ നാമധേയത്തിലാണ്​ പെണ്‍കുട്ടി മെസേജുകള്‍ അയച്ചിരുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്​കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്‌​ ബോയ്​സ്​ ലോക്കര്‍ റൂം ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ ചര്‍ച്ച നടന്ന സംഭവത്തിൽ നിർണായക ട്വിസ്റ്റ്. എന്നാല്‍ വിവാദത്തിനാധാരമായ കമന്‍റ്​ ഒരു പെണ്‍കുട്ടി വ്യാജ മേല്‍വിലാസത്തില്‍ സൃഹൃത്തായ ആണ്‍കുട്ടിയെ പരീക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നാണ്​ കണ്ടെത്തിയത്​.

ഈ പെണ്‍കുട്ടിയും ആണ്‍കുട്ടിക്കും ‘ബോയ്​സ്​ ലോക്കര്‍ റൂമുമായി’ ബന്ധ​മി​ല്ലെന്നും സ്​നാപ്​ചാറ്റില്‍ നടന്ന ചാറ്റിന്റെ സ്​ക്രീന്‍ഷോട്ട്​ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ ഫലമായി ഗ്രൂപ്പിലും എത്തിപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ‘വിവാദങ്ങള്‍ക്കാധാരമായ സംഭാഷണം ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ നടത്തിയതാണ്​. ‘സിദ്ധാര്‍ഥ്​’ എന്ന വ്യാജ നാമധേയത്തിലാണ്​ പെണ്‍കുട്ടി മെസേജുകള്‍ അയച്ചിരുന്നത്​.

കുട്ടിയുടെ പേര്​ തന്നെ വെച്ച്‌​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി മുന്നോട്ടുവെച്ചു. മറുവശത്തുള്ള ആണ്‍കുട്ടിയുടെ പ്രതികരണം അറിയാനും അവന്റെ വ്യക്​തിത്വം തിരിച്ചറിയാനും വേണ്ടിയായിരുന്നു പെണ്‍കുട്ടിയുടെ പ്രവര്‍ത്തി’ ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥനായ അന്വേഷ്​ റോയ്​ മാധ്യമങ്ങളോട്​ വിശദീകരിച്ചു.

അതേസമയം, പെണ്‍കുട്ടിയുടെ വശ്യം കേട്ട്​ ഞെട്ടിയ യുവാവ് നിരാകരിക്കുകയും ചാറ്റ്​ ചെയ്യുന്നത്​ അവസാനിപ്പിക്കുകയും ചെയ്​തു. ശേഷം ചാറ്റിനെക്കുറിച്ച്‌​ വിവാദ നായികയായ പെണ്‍കുട്ടിയടക്കമുള്ള തന്റെ സുഹൃത്തുക്കളോട്​ ആണ്‍കുട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സ്​ക്രീന്‍ഷോട്ട്​ പങ്കുവെക്കുകയും ചെയ്​തു. എന്നാല്‍ താനാണ്​ മെസേജ്​ അയച്ചതെന്ന വിവരം തുറന്നുപറയാന്‍ പെണ്‍കുട്ടി തയാറായില്ല. ആണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ സ്​ക്രീന്‍ഷോട്ട്​ ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവെക്കുകയും സംഗതി കൈവിട്ടുപോകുകയുമായിരുന്നു.

ALSO READ:സ്വന്തം മിസൈൽ പതിച്ച് ഇറാന്റെ നാവികസേനയുടെ യുദ്ധക്കപ്പൽ തകർന്നു; വിശദാംശങ്ങൾ പുറത്ത്

വ്യാജ ഐ.ഡി നിര്‍മിക്കുന്നത്​ തെറ്റാണെങ്കിലും അവര്‍ക്ക്​ ദുരുദ്ദേശം ഒന്നും ഇല്ലാത്തതിനാല്‍ കേസ്​ രജിസ്​റ്റര്‍ ചെയ്യുന്നില്ലെന്ന്​ പൊലീസ്​ പറഞ്ഞു. അശ്ലീല സന്ദേശങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ്​ ചെയ്​ത്​ പ്രചരിപ്പിക്കുകയും ചെയ്​ത സംഭവത്തില്‍ ബോയ്​സ്​ ലോക്കര്‍ റൂം ഗ്രൂപ്പില്‍ അംഗമായ പ്ലസ്​ടു വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close