Latest NewsNewsIndia

കോവിഡ്​ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം സുരക്ഷാ കിറ്റ്​ അഴിച്ചുമാറ്റി ഡോക്​ടര്‍

ന്യൂഡല്‍ഹി: കോവിഡ്​ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം സുരക്ഷാ കിറ്റ്​ അഴിച്ചുമാറ്റി ഡോക്​ടര്‍. ഓള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലെ (എയിംസ്​) റെസിഡന്‍റ്​ ഡോക്​ടറായ സാഹിദ്​ അബ്​ദുല്‍ മജീദ്​ ആണ്​ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. വെള്ളിയാഴ്​ച പുലര്‍ച്ചെ രണ്ട്​ മണിക്ക്​ കോവിഡ്​ ബാധിതനേയും കൊണ്ടുവന്ന ആംബുലന്‍സിലാണ് സംഭവം. കൃത്രിമമായി ശ്വാസോച്ഛാസത്തിന്​ സഹായിക്കുന്ന ട്യൂബ്​ വിച്ഛേദിക്കപ്പെട്ടതിനാല്‍ രോഗബാധിതന്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. വീണ്ടും ട്യൂബ്​ ഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ കിറ്റിന്റെ ഗോഗിളിനുള്ളിലൂടെ ശരിയാംവിധം കാണാന്‍ കഴിഞ്ഞില്ല. ഇതോടെ ഫേസ്​ ഷീല്‍ഡും ഗോഗിളും അഴിച്ചുമാറ്റുകയായിരുന്നു.

Read also: വിവാഹ സർട്ടിഫിക്കറ്റ് കൈവശമില്ല ; കൊവിഡ് മൂലം യുഎഇയിൽ കുടുങ്ങി ഗർഭിണിയായ ഇന്ത്യൻ യുവതി

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിക്കൊണ്ടാണ്​​ ഡോക്​ടര്‍ കോവിഡ്​ ബാധിതനെ ഇന്‍ട്യുബേറ്റ്​ ചെയ്​തതെന്ന് എയിംസ്​ റെസിഡന്‍റ്​സ്​ ഡോക്​ടേഴ്​സ്​ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. ശ്രീനിവാസ്​ രാജ്​കുമാര്‍ പറഞ്ഞു. കോവിഡ്​19ല്‍ നമുക്കൊരു പൊതുശത്രുവുണ്ട്​. നമ്മള്‍ നമുക്കിടയിലല്ല പോരാടേണ്ടതെന്നും ആ ശത്രുവിനെതിരായാണ്​ ഒന്നിക്കേണ്ടതെന്നും ഈ രാജ്യം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button