KeralaLatest NewsNews

ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് ഒ.​എ​ല്‍.​എ​ക്​​സ്​ വ​ഴി ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം ​ കേരളത്തിലും; പ​ണം നഷ്ടപ്പെട്ടവർ നാ​ണ​ക്കേ​ട്​ കാ​ര​ണം പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല

കോഴിക്കോട്​: ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് പ്ര​മു​ഖ ക​ച്ച​വ​ട വെ​ബ്​​സൈ​റ്റാ​യ ഒ.​എ​ല്‍.​എ​ക്​​സ്​ വ​ഴി ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം ​ കേരളത്തിലും സജീവം. എന്നാൽ പ​ണം നഷ്ടപ്പെട്ടവർ നാ​ണ​ക്കേ​ട്​ കാ​ര​ണം പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെന്നാണ് റിപ്പോർട്ട്. കേ​ര​ള​ത്തി​നു​ പു​റ​ത്ത്​ നി​ര​വ​ധി​പേ​രെ പ​റ്റി​ച്ച ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​മാ​ണ്​ വി​ല​സു​ന്ന​ത്. പ​ട്ടാ​ള​ക്കാ​ര​നാ​ണെ​ന്ന വ്യാ​ജേ​ന കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ കാ​ര്‍ വി​ല്‍​ക്കാ​നു​ണ്ടെ​ന്ന്​ ഒ.​എ​ല്‍.​എ​ക്​​സി​ല്‍ പ​ര​സ്യം ചെയ്യു​ക​യും അ​ഡ്വാ​ന്‍​സ്​ തു​ക വാ​ങ്ങി​യ ശേ​ഷം മുങ്ങുകയുമാണ് ​പ​തി​വ്.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ 15,000 രൂ​പ​യാ​ണ്. കെ.​എ​ല്‍ 7 ബി.​യു 6982 എ​ന്ന നമ്പറിലുള്ള ​സി​ഫ്​​റ്റ്​ കാ​ര്‍ വി​ല്‍​പ​ന​ക്കു​ണ്ടെ​ന്ന്​ ഒ.​എ​ല്‍.​എ​ക്​​സി​ല്‍ പ​ര​സ്യം ചെ​യ്​​താ​യി​രു​ന്നു ത​ട്ടി​പ്പ്. ഉ​ത്ത​രേ​ന്ത്യ​യി​ലി​രു​ന്നാ​ണ്​ ഇ​വ​ര്‍ ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​ത്. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി അ​നീ​ഷ്​ കു​മാ​ര്‍ കെ. എസിന്റെ പേ​രി​ലു​ള്ള​താ​ണ്​ ഈ ​കാ​ര്‍. ഈ ​ഉ​ട​മ​യു​ടെ പേ​രി​ല്‍ വ്യാ​ജ ഐ​ഡ​ന്‍​റി​റ്റി കാ​ര്‍​ഡു​ണ്ടാ​ക്കി​യാ​ണ്​ ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​ത്.

പ​ട്ടാ​ള​ക്കാ​ര​നാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​ ഐ​ഡ​ന്‍​റി​റ്റി കാ​ര്‍​ഡു​ക​ളെ​ല്ലാം. ആ​വ​ശ്യ​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ന്‍ പ​ട്ടാ​ള​വേ​ഷ​ത്തി​ലു​ള്ള പ​ട​വും മി​ലി​റ്റ​റി കാ​ന്‍​റീ​ന്‍ കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും ഓ​ണ്‍​ലൈ​നി​ല്‍ അ​യ​ച്ചു​കൊ​ടു​ക്കും. ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും​ സം​സാ​രി​ച്ചാ​ണ്​ ആ​വ​ശ്യ​ക്കാ​രെ​ ‘വീ​ഴ്​​ത്തു​ന്ന​ത്​’. രാ​ജ്യ​ത്ത്​ പ​ല​യി​ട​ത്തും ത​ട്ടി​പ്പ്​ ന​ട​ത്താ​ന്‍ കാ​ന്‍​റീ​ന്‍ കാ​ര്‍​ഡി​ല്‍ ഒ​രേ ഫോ​​ട്ടോ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​ഡ്വാ​ന്‍​സാ​യി 5000 രൂ​പ​യാ​ണ്​ വാ​ങ്ങി​യ​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി ഈ ​പ​ണം കൈ​മാ​റി​യാ​ല്‍ കാ​ര്‍ എ​ത്തി​ക്കാ​മെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ പാ​ര്‍​സ​ല്‍ ചെ​യ്യാ​നു​ള്ള തു​ക​യാ​ണെ​ന്ന്​​ വി​ശ്വ​സി​പ്പി​ക്കും. മി​ലി​റ്റ​റി പോ​സ്​​റ്റ​ല്‍ സ​ര്‍​വി​സി​ന്റെ പേ​രി​ല്‍ വ്യാ​ജ ര​സീ​തും ന​ല്‍​കും. പി​ന്നീ​ട്, കാ​റു​മാ​യി എ​ത്തു​ക​യാ​ണെ​ന്ന്​ അ​റി​യി​ക്കും. വ​ഴി​യി​ല്‍ ചി​ല കു​ഴ​പ്പ​ത്തി​ല്‍ കു​ടു​ങ്ങി​യെ​ന്നും 10,000 രൂ​പ കൂ​ടി ഉ​ട​ന്‍ ഓ​ണ്‍​ലൈ​ന്‍​വ​ഴി കൈ​മാ​റ​ണ​മെ​ന്നും ആ​വ​​ശ്യ​പ്പെ​ടും. ത​ട്ടി​പ്പാ​ണെ​ന്ന്​ മ​ന​സ്സി​ലാ​കാ​തെ ഈ ​പ​ണ​വും കൊടുത്ത് ​ ക​ഴി​ഞ്ഞാ​ല്‍ ഇ​വ​രെ ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ കി​ട്ടി​ല്ല.

ALSO READ:ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രവാസികളോടൊപ്പം കൃഷ്ണമൂർത്തിയും കുടുംബവും; വിമാനങ്ങളിൽ സീറ്റ് അനുവദിക്കുന്നത് അർഹരായവർക്കോ?

എ​റ​ണാ​കു​ളം കൈ​താ​രം സ്വ​ദേ​ശി​നി മേ​രി​യു​ടെ പേ​രി​ല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ള്ള കെ.​എ​ല്‍ 26 സി 2800 ​എ​ന്ന സ്വി​ഫ്​​റ്റ്​ കാ​ര്‍ വി​ല്‍​ക്കാ​നു​ണ്ടെ​ന്ന പു​തി​യ പ​ര​സ്യ​വു​മാ​യി ത​ട്ടി​പ്പു​സം​ഘം വീ​ണ്ടും ഒ.​എ​ല്‍.​എ​ക്​​സി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. 90,000 രൂ​പ​യാ​ണ്​ വി​ല ചോ​ദി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ലു​ള്ള കാ​റാ​ണെ​ന്നാ​ണ്​ പ​ര​സ്യ​ത്തി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button