Latest NewsNewsIndia

ലോക്ഡൗണ്‍ ഇളവുകള്‍ രാജ്യത്തിന് തിരിച്ചടിയായി : ഇളവുകള്‍ വന്നതിനു ശേഷം ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ കുത്തനെ കൂടുന്നു

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ ഇളവുകള്‍ രാജ്യത്തിന് തിരിച്ചടിയായി . ഇളവുകള്‍ വന്നതിനു ശേഷം ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ കുത്തനെ കൂടുന്നു ഈ മാസം 15നു രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിതി ആയോഗ് റിപ്പോര്‍ട്ടെങ്കിലും 4 ദിവസം ശേഷിക്കെ ഇന്നലെ രോഗികള്‍ 67,152 ആയി. ലോക്ഡൗണ്‍ നിബന്ധനകളിലെ ഇളവുകളാണു രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്നു വിലയിരുത്തലുണ്ട്. ഇതേനിരക്കില്‍ വര്‍ധിച്ചാല്‍ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : വന്ദേ ഭാരത് മിഷന്‍ രണ്ടാംഘട്ടം: 31 രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ത്യയിലെത്തും

ഓഗസ്റ്റ് പകുതിയോടെ രാജ്യത്തു 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു ഏപ്രില്‍ 27ലെ നിതി ആയോഗ് റിപ്പോര്‍ട്ട്. അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്കു മെച്ചപ്പെട്ടാലും ലോക്ഡൗണ്‍ മാറുമ്പോള്‍ സ്ഥിതി രൂക്ഷമാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്

അതേസമയം, മുംബൈയില്‍ കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചനയെന്നു മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ. സംസ്ഥാനത്തെ മറ്റു ചില കേന്ദ്രങ്ങളിലും സമൂഹ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്നും പറയുന്നു. അതേസമയം, ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 23,401 ആയി. ഇന്നലെ 36 പേര്‍ മരിച്ചു; 1230 പേര്‍ക്ക് രോഗം. ആകെ മരണം 868. ഇതില്‍ 14,355 രോഗികളും 528 മരണവും മുംബൈയിലാണ്. ധാരാവിചേരിയില്‍ കോവിഡ് ബാധിതര്‍ 916 ആയി.

കടപ്പാട്
മലയാള മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button